Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘പരിഭാഷ’ Category

West Minster Abbey
Author: Joseph Addison
Gynre: Essay

Pallida mors aequo palsat pede pauperam tabernas
Regumque tures, O beati Sexti,
Vitae summa brevis spem nos vetat inchoare longam:
Jam te premet nox, fabulaeque manes,
Et domus exilis Plutonia
– Horace

അല്ലയോ സന്തോഷവനായ സെക്സ്റ്റസ്,
നിഷ്പക്ഷ പാദങ്ങളില്‍
വിളറിയ മരണം കുചേലകുടിലുകളുടെയും,
കുബേരകൊട്ടാരങ്ങളുടെയും വാതിലില്‍ മുട്ടുന്നു.
അകലേകാണും പ്രതീക്ഷകള്‍ മറയുന്നു
ജീവന്റെ നൈമഷീകതയാല്‍
ഇരവിനാല്‍ അതിക്രമിക്കപ്പെട്ടിരിക്കുന്നു നീയും
മഹത്തമാം നിഴലുകളും
പ്ലൂട്ടൊയുടെ ദൌര്‍ഭാഗയമര്‍ന്നൊരീ ഭവനവും.
– ഹൊറേയ്സ്

മനസ്സ് ഗൌരവപൂര്ണ്ണമായ അവസ്ഥയിലാണെങ്കില്‍. വെസ്റ്റ് മിനിസ്റ്റര്‍ അബെയിലൂടെ നടക്കുന്നത് എന്റെ പതിവാണു. മ്ളനാപൂര്‍ണ്ണമായ പ്ര്ദേശം, അല്ലെങ്കില്‍ ആ വാക്ക് ഏറ്റവും യോജിക്കുന്ന ഇടം, അവീടെ ഉറങ്ങുന്നവരുടെ അവസ്ഥ പൊലെ തന്നെ ആഴമേറിയ ഗൌരവം തങ്ങി നില്‍ക്കുന്ന സ്ഥലം എന്നീ നിലകളില്‍ അത് നിരാകരിക്കാവുന്ന ഒരു സംഗതി അല്ല. ഇന്നലേ ഒരു സയാഹ്നം മുഴുവന്‍, ദേവാലയത്തിലും ഇടനാഴിയിലും പരിസരത്തുമായി ഞാന്‍ കഴിച്ചു കൂട്ടി, വിവിധ ശ്രേണിയിലുള്ള ആളുകളുടെ കുഴിമാടഫലകങ്ങ്നളില്‍ ആലേഖനം ചെയ്തിരുന്നവ ആസ്വദിച്ചുകൊണ്ട്. മിക്കവയിലും സംസകരിക്കപ്പെട്ട മനുഷ്യന്‍ ജനിച്ച ദിവസവും മരിച്ചദിവസവുമല്ലാതേ, അദ്ദേഹത്തേക്കുറിച്ച് മറ്റൊന്നും എഴുതിയിട്ടില്ല. ആ മനുഷ്യന്റെ ചരിത്രം മുഴുവന്‍ ഈ രണ്ട് അവസ്ഥകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. പൊതുവില്‍ എല്ലവാരുടെയും കാര്യം അങ്ങിനെയാണു. ഫലകങ്ങള്‍ മാര്‍ബിളിലുള്ളതോ, പിച്ചളയിലുള്ളതോ ആകട്ടേ, അയാള്‍ ജനിച്ചു, അയാള്‍ മരിച്ചു എന്നല്ലാതെ മറ്റൊരോര്‍മ്മകളും അയാളേക്കുറിച്ച് അവ അവശേഷിപ്പിക്കുന്നില്ല എന്നതില്‍ ഒരു ഹാസ്യാത്മകത ഉണ്ട്.

പള്ളിയിലേക്കു പോകുമ്പോള്‍ ആ രംഗം ഞാന്‍ വീക്ഷിച്ചു, ശവക്കല്ലറകള്‍ കുഴിക്കുന്നത്. മണ്കോരിയില്‍ നിറയുന്ന പുതുമണ്ണില്‍ അസ്ഥിയുടേയോ തലയോട്ടിയുടേയോ അവശിഷ്ടങ്ങള്‍ പുതഞ്ഞിരിക്കുന്നു. അവ ഒരിക്കലോ പിന്നിടെപ്പൊഴുമൊ മനുഷ്യ ശരീരത്തിന്റെ രൂപീകരണത്തില്‍ ഭാഗമായിരുന്നു. അതേക്കുറിച്ച് ഞാന്‍ ചിന്താമഗ്നനായി. ഈ കത്തീഡ്രലിലേക്കുള്ള പാതയുടെ കീഴില്‍ എത്രയോ പേര്‍ വിശ്രമിക്കുന്നുണ്ട്, എത്രമാത്രം സ്ത്രീപുരുഷന്മാര്‍, എത്രമാത്രം മിത്രവൈരികള്‍, എത്രമാത്രം പുരോഹിതര്‍, പടയാളികള്‍, അല്‍മായര്‍, അവര്‍ എത്ര കോമളരോ, ശക്തരോ, യൌവനയുക്തരോ, വയോധികരോ ആകട്ടേ, തുല്യരായി, സാധാരണക്കാരെപ്പോലേ ഇടകലര്‍ന്നീ മണ്ണിനടിയില്‍ ഉറങ്ങുന്നു.

ജീവിതങ്ങളുടെ വലിയ പുസ്തകം ഈ വിധം അളന്നിട്ടു, ഞാന്‍ സ്മാരകശിലകള്‍ ഓരോന്നായി സൂക്ഷമായി നിരീക്ഷിച്ചു. സെമിത്തേരിയുടെ ഒട്ടുമിക്ക ഭാഗത്തും പൌരാണികതയണിഞ്ഞ് അവ നില്‍ക്കുന്നു. ചിലവയില്‍ ആലേഖനം ചെയ്തിരിക്കുന്ന കുറിപ്പുകളുടെ ആഢംബരത കണ്ടാല്‍ അതു പരേതനുമായി എന്തെങ്കിലും ബന്ധമുള്ളതാണോ എന്നു ശങ്കിച്ചു പോകും. ഒരു പക്ഷേ പരേതന്‍ തന്നെ തന്റെ സുഹ്രൃത്തുക്കള്‍ ചൊരിഞ്ഞിരിക്കുന്ന പ്രശംസ വായിച്ച് ലജ്ജിച്ചു പോകും. ചിലവ വളരേയധികം വിനയാന്വിതമാകത്തക്കവിധം പരേതന്റെ സ്വഭാവവൈശേഷ്യങ്ങള്‍ ഗ്രീക്കിലും ഹീബ്രുവിലുമാണു എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പന്ത്രണ്ട് മാസത്തില്‍ ഒരിക്കല്‍ പോലും അതാരും മനസിലാക്കാന്‍ പോകുന്നില്ല. കവികളെ സംക്സകരിച്ചിരിക്കുന്ന ഭാഗത്ത്, സ്മാരകശിലകളില്ലാത്ത കവികളേയും, കവിയല്ലാത്തവര്‍ക്ക് സ്മാരകശിലയും കണ്ടു.

മഹത്തരമായ ഓരോ കല്ലറകളും കാണുമ്പോള്‍ എന്റെ അസൂയയുടെ എല്ലാ വികാരങ്ങളും എന്നില്‍ തന്നെ മരിക്കുന്നു. ഓരോ സുമുഖരുടെയും കല്ലറകളിലെ കുറിപ്പു വായിക്കുമ്പോള്‍ എന്നിലേ അനഭിമതമായ ആശകള്‍ മാഞ്ഞുപോകുന്നു. ശവക്കല്ലറകളില്‍ കാണുന്ന മാതാപിതാക്കളുടെ വ്യഥകളോടുള്ള സഹതാപത്താല്‍ എന്റെ ഹൃദയം ഉരുകുന്നു. മതാപിതാക്കളുടെ തന്നെ കല്ലറകള്‍ കാണുമ്പോള്‍, ആര്ക്ക് വേണ്ടിയാണോ നമ്മള്‍ വിതുമ്പുന്നത് അവരുടെ പാതകള്‍ അധികം വൈകാതെ നമ്മളും പിന്തുടരേണ്ടി വരുമല്ലോ എന്നു ചിന്തിക്കുമ്പോള്‍ ആ വ്യഥയുടെ നിരര്‍ത്ഥതയേയും പരിഗണിക്കേണ്ടി വരുന്നു.

തന്നെയടക്കിയവരുടെ കൂടെ അന്ത്യവിശ്രമം കൊള്ളുന്ന രാജക്കനമാരെയും, അടുത്തടുത്ത് വിശ്രമിക്കുന്ന ബദ്ധവൈരികളേയും, തന്നോടെതിര്‍ത്തവരുടെ കുടെ മണ്ണു പങ്കുവെയ്ക്കുന്ന വിശുദ്ധരുടെയും കുഴിമാടങ്ങള്‍ കാണുമ്പോള്‍, മനുഷ്യകുലത്തിലേ ചെറിയ ചെറിയ തര്‍ക്കങ്ങളൂം മത്സരങ്ങളും വിഭാഗീയതകളും അല്പം ദുഃഖത്തോടും അത്ഭുതത്തോടും കൂടി ഞാന്‍ സ്മരിക്കുന്നു. അവരുടെ കുഴിമാടങ്ങളിലെ ചരമദിനം ഞാന്‍ വായിച്ചു. ചിലര്‍ ഇന്നലേ മരിച്ചവര്‍, ചിലര്‍ അറുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്പ്. ആ ദിനങ്ങള്‍ വായിക്കുമ്പോള്‍, നമ്മളെല്ലവാരും സമകാലീനരായി കല്ലറകളില്‍ നിന്നും പുറത്തുവരുന്ന ആ മഹത്തായ ദിനത്തേയും ഞാന്‍ സ്മരിക്കുന്നു.

[ജോസഫ് അഡ്ഡിസന്‍ (1672-1719) : ചാര്‍ട്ടര്‍ഹൌസില്‍ നിന്നും ഓക്സ്ഫേഡില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹേയ്‌ലിഫാക്സിലേ പ്രഭുവിന്റെ നിര്‍ബന്ധത്താല്‍ വൈദീകനാകാനുള്ള ആഗ്രഹം ഉപേക്ഷിച്ചു രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ദ് കാംപെയിന്‍ പ്രസിദ്ധീകരിച്ചു കൊണ്ട് സാഹിത്യ പ്രവേശം. ടാറ്റ്‌ലര്‍, സ്പെക്റ്റേയ്റ്റര്‍ എന്നീ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ക്ക് ക്വീന്‍ ആന്നെയുടെ ലണ്ടന്‍ സമൂഹത്തില്‍ അതിബൃഹത്തായ സ്വാധീനം ഉണ്ടായിരുന്നു. ദ് വിഷന്‍ ഒഫ് മിസ്രാ, വെസ്റ്റ് മിനിസ്റ്റര്‍ അബേയ് എന്നിവ, തന്റെ തലമുറയേ ഉയര്‍ന്ന ചിന്താസരണിയിലേക്കുയര്‍ത്തുന്നതിനു പ്രേരകമായവ ആയിരിന്നു.]

Advertisements

Read Full Post »

ബാറക്ക് ഒബാമയുടെ വിജയ പ്രഭാഷണം: പ്രസക്ത ഭാഗങ്ങള്‍ Courtesy: CNN

ചികാഗോയ്ക്ക് അഭിവാദനങ്ങള്‍,

അമ്മേരിക്കയില്‍ ഏതും സാധ്യമെന്നു സംശയിക്കുന്നവര്ക്കും, നമ്മുടെ സ്ഥാപകരുടെ സ്വപ്നങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടോ എന്നു ഉത്കണ്ഠപ്പെടുന്നവര്ക്കും, നമ്മുടെ ജനാധിപത്യ വ്യവസ്ഥയേ ചോദ്യം ചെയ്യുന്നവര്ക്കുമുള്ള മറുപടിയാണു ഈ രാവ്.

ഈ മറുപടി ജീവിതത്തിലാദ്യമായി മൂന്നും നാലും മണിക്കൂര്‍ തുടര്ച്ചയായി കാത്തിരുന്ന ജനതയുടെയാണു. കാരണം, തങ്ങളുടെ ശബ്ദം അതിനു മാത്രം വ്യത്യസ്തമായതു കൊണ്ടു തന്നെ ഈ സമയവും വ്യത്യസ്തമായിരിക്കുമെന്നു അവര്‍ വിശ്വസിച്ചു. ഈ മറുപടി, ഒരേ സമയം യുവജനങ്ങളുടെയും വയോധീകരുടെയും, കുബേരന്റേയും കുചേലന്റെയും, റിപ്പബ്ളിക്കന്റെയും ഡെമോക്രറ്റുകളുടെയും, കറുത്തവന്റെയും, വെളുത്തവന്റെയും, ഏഷ്യക്കാരന്റെയും, ഹിസ്പാനിക്കൂകളുടെയും, അമ്മേരിക്കന്റെയും, ശേഷിയുള്ളവന്റെയും ഇല്ലാത്തവന്റെയും, സ്വവര്‍ഗ പ്രണയികളുടെയും എതിര്‍വര്‍ഗ പ്രണയികളുടെയുമാണു.

ഞങ്ങള്‍ എതാനും ചില വ്യക്തികളുടെയോ, ചുവപ്പിലും നീലയിലുമുള്ള സംസ്ഥാനങ്ങളുടേയോ കൂട്ടമല്ല, മറിച്ച്, ഇന്നും എന്നും യുണൈറ്റ്ഡ് സ്റ്റേറ്റ്സ് ഒഫ് അമ്മേരിക്കയാണു എന്ന സന്ദേശമാണു, അമ്മേരിക്ക ലോകത്തിനു നല്കുന്നതു.

നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശയിലേക്ക്, നമ്മുടെ ചരിത്രപേടകത്തെ അടുപ്പിക്കാന്‍ കഴിയുമെന്നതിന്മേല്‍ ഉയര്ന്ന, സംശയത്തിന്റെ, ഭീതിയുടെ, അശുഭാത്മകതയുടെ വക്കിലേക്ക് നയിക്കപ്പെട്ടവര്ക്ക് ലഭിച്ച ഉത്തരമാണിത്. അതു ഏറെ നാളുകളായി, സമീപസ്തമാകുകയായിരുന്നു. ഈ രാവില്‍, ഈ തെരഞ്ഞെടുപ്പിന്റെ ദിനത്തില്‍, ഈ നിര്‍വചിക്കപ്പെടുന്ന നിമിഷങ്ങളില്‍, അമ്മെരിക്കയിലേക്ക് മാറ്റം കടന്നുവരുന്നു.

എല്ലാറ്റിനും മുകളിലായി, ഇതാരുടെ വിജയമാണു എന്ന കാര്യം ഞാന്‍ ഒരിക്കലും വിസ്മരിക്കില്ല. ഇതു നിങ്ങളുറ്റെ വിജയമാണു. ഈ വിജയം നിങ്ങള്ക്കുള്ളതാണു.

ഞാന്‍ ഈ സ്ഥാനത്തേക്ക് സാധ്യത ഇല്ലാത്ത അര്‍ത്ഥിയായിരുന്നു. ഞങ്ങളുടെ തുടക്കം പണക്കൊഴുപ്പോടെയായിരുന്നില്ല. ഞങ്ങളുടെ തെരഞ്ഞെടുപ്പു പ്രചരണം അട വിരിഞ്ഞത് വാഷിങ്ടണ്ണിലേ വന്‍മുറികളിലായിരുന്നില്ല. ഡെന്‍ മോയിന്സിന്റെ പിന്നാമ്പുറങ്ങളിലും കോണ്‍ക്കോഡിന്റെ സന്ദര്‍ശകമുറീകളിലും, ചാള്‍സ്റ്റന്റെ കാര്‍ പോര്‍ച്ചുകളിലുമാണു അതു തുടങ്ങിയതു. അധ്വാനിക്കുന്ന ജനത നാളേക്കുവേണ്ടി കരുതുന്ന അഞ്ചും പത്തും ഇരുപതും ഡോളറുകളാണു അതിനെ നിര്മ്മിച്ചതു. സ്വന്തം വീടിനെയും കുടുംബത്തേയും പിരിഞ്ഞു, ഉറക്കമിളച്ച്, കുറഞ്ഞവേതനത്തിനു ജോലി ചെയ്യുന്ന യുവത്വമാണു ഇതിനു കരുത്തു പകര്ന്നത്. ഉറയുന്ന തണുപ്പിനെയും, പൊള്ളുന്ന ചൂടിനെയും എതിരിട്ടും തീര്ത്തും അപരിചിത്മായ വാതിലില്‍ മുട്ടുകയും ചെയ്ത, യുവത്വം കഴിഞ്ഞു പോയവരില്‍- രണ്ടുനൂറ്റാണ്ടുകള്ക്ക് ശേഷവും, ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്ക്ക് വേണ്ടിയുള്ള ഭരണസംവിധാനം ഭൂമുഖത്തുനിന്നു തുടച്ചുമാറ്റപ്പെടാതിരിക്കാന്‍ പരിശ്രമിചവരില്‍ നിന്നാണു‍ അത് ശക്തിയാര്ജ്ജിച്ചതു.

ഇതു നിങ്ങളുടെ വിജയമാണു.

ഇതു നിങ്ങള്‍ ചെയ്തതു ഒരു തെരഞ്ഞെടുപ്പിനെ ജയിക്കാന്‍ വേണ്ടി മാത്രമല്ല. ഇതു നിങ്ങള്‍ ചെയ്തതു എനിക്ക് വേണ്ടിയല്ല.

ആഘോഷങ്ങളുടെ ഈ രാവുകള്ക്കപ്പുറം എണ്ണിയാലൊടുങ്ങാത്ത കര്ത്തവ്യങ്ങള്‍ കാത്തിരിക്കുന്നു-രണ്ട് യുദ്ധങ്ങള്‍, നാശത്തിന്റെ മുഖത്തെത്തി നില്ക്കുന്ന ഗ്രഹം, ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റം മോശമായ സാമ്പത്തീക പ്രതിസന്ധി. ഇറാക്ക് മരുഭൂമികളിലും, അഫ്ഘാന്‍ മലനിരകളിലും ജീവന്‍ പണയം വെച്ച് നടന്നു നീങ്ങുന്ന ധീരരായ നമ്മുടെ പടയാളികള്‍, നാളെ സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും, ചികിത്സാചിലവിനെക്കുറിച്ചും, വായ്പാതിരിച്ചടവിനെക്കുറിച്ചും ആശങ്കാകുലരാകുന്ന മാതാപിതാക്കള്‍, പുതിയ ഊര്‍ജ്ജസങ്കേതങ്ങള്‍സൃഷ്ടിക്കെണ്ടുന്ന പുതിയ തൊഴിലവസരങ്ങള്‍, നേരിടേണ്ടുന്ന ഭീഷണികള്‍. ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. നമ്മള്‍ ഒരു ജനത എന്ന നിലയില്‍ അവിടെ എത്തിച്ചേരും.

ആദ്യമായി ഈ സംസ്ഥാനത്തില്‍ നിന്നാണൂ ഒരു മനുഷ്യന്‍ റിപ്പബ്ളിക്കന്‍ പതാകയേന്തി വൈറ്റ് ഹൌസിലേക്കു പോയത് എന്ന കാര്യം നമുക്ക് സ്മരിക്കാം: സ്വയം പര്യാപ്തത, വ്യക്തിസ്വാതന്ത്ര്യം, രാജ്യത്തിന്റെ അഖണ്ഡത എന്നീ മൂല്യങ്ങളില്‍ ഒരു പ്രസ്ഥാനം പടുത്തുയര്‍ത്തിയ ഒരു മനുഷ്യന്-എബ്രാഹം ലിങ്കണ്‍.

ഈ ലോകത്തെ പിച്ചിച്ചീന്താന്‍ ഒരുങ്ങുന്നവരോട്: നിങ്ങളേ ഞങ്ങള്‍ പരാജയപ്പെടുത്തും. സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പരിശ്രമിക്കുന്നവരോട്: നിങ്ങളേ ഞങ്ങള്‍ പിന്തുണയ്ക്കും. അമ്മേരിക്കയുടെ ദീപസ്തംഭത്തിന്റെ പ്രഭ മങ്ങിയോ എന്നു സംശയിക്കുന്നവരോട്: അമ്മേരിക്കയുടെ ശക്തി, ആയുധബലത്തിലോ, സമ്പത്തിലോ അല്ല, മറിച്ചു അതിന്റെ ശക്തി അടിയുറച്ചിരിക്കുന്നത് ഈ മൂല്യങ്ങളിലാണു-ജനാധിപത്യം, സ്വാതന്ത്ര്യം, അവസരം, പിന്നെ അടങ്ങാത്ത പ്രതീക്ഷയും.

അതാണു അമ്മേരിക്കയുടെ യഥാര്‍ത്ഥ പ്രതിഭ: അമ്മേരിക്കയ്ക്ക് മാറുവാന്‍ കഴിയും, നമ്മുടെ സംവിധാനം കുറ്റമറ്റതാക്കാന്‍ കഴിയും, ഇന്നലെ നമ്മള്‍ നേടിയതെല്ലാം നാളേ നമുക്കു നേടാന്‍ കഴിയുന്നതിനെക്കുറിച്ച് പ്രതീക്ഷ നല്കുന്നു.

അതേ! നമ്മുക്ക് കഴിയും.

ഒരു മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തി. ബെര്ളിന്‍ മതില്‍ തകര്‍ന്നു. നമ്മുടെ ശാസ്ത്രവും സങ്കല്പവും ലോകത്തെ പരസ്പരം ബന്ധിപ്പിച്ചു.

അതേ! നമ്മുക്ക് കഴിയും.

അമ്മേരിക്ക, നമ്മള്‍ ഇതു വരെ എത്തി, ഒരുപാടു കണ്ടു. ഇനിയും ഒരുപാട് ചെയ്യുവാനുണ്ട്. അതുകൊണ്ട് ഇന്നു രാത്രി നമുക്ക് നമ്മോട് തന്നെ ചോദിക്കാം. അടുത്ത നൂറ്റാണ്ട് നമ്മുടെ മക്കള്‍ കാണുമെങ്കില്‍, 106 വയസ്സു വരെ എന്റെ പെണ്‍മക്കള്ക്ക് ജീവിക്കാന്‍ ഭാഗ്യം ലഭിക്കുമെങ്കില്‍ എന്തെന്തുമാറ്റം അവര്‍ കാണും? എന്തെന്തു പുരോഗതികള്‍ നമ്മള്‍ ഉണ്ടാക്കിയിട്ടുണ്ടാവും?

ഈ ചോദ്യങ്ങള്ക്ക് ഉത്തരം നല്കുവാനുള്ള അവസരമാണിത്. ഇതു നമ്മുടെ നിമിഷമാണു.

ഇതു നമ്മുടെ സമയമാണു: നമ്മുടെ ജനങ്ങള്ക്ക് തൊഴില്‍ തിരിച്ചു നല്‍കാനും നമ്മൂടെ കുട്ടികള്ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറന്നു കൊടുക്കുവാനും, സമൃദ്ധി പുനഃസ്ഥാപിക്കാനും സമാധാനം അഭിവൃദ്ധിപ്പെടുത്താനും, അമ്മേരിക്കയുടെ സ്വപ്നത്തിനായി പുനര്‍വാദിക്കാനും ശ്വാസത്തിലും പ്രതീക്ഷയിലും, നാനാത്വത്തിലും ഞങ്ങള്‍ ഏകൈകരാണു എന്ന സത്യം മുറുകേ പിടിക്കാനും. കൂടാതെ, എവിടെയൊക്കെ ഞങ്ങള്ക്ക് അസാധ്യം എന്ന സംശയവും, ദോഷൈകദൃക്കുകളും ഉയരുന്നുവോ അവിടെയൊക്കെ ഞങ്ങളുടെ ആവേശത്തെ സങ്കലനം ചെയ്യുന്ന കാലത്തെ വെല്ലുന്ന ഈ വിശ്വാസപ്രമാണം കൊണ്ടു ഞങ്ങള്‍ പ്രതികരിക്കും. Yes, We can.

നന്ദി. ദൈവം നിങ്ങളെയും, അമ്മേരിക്കയേയും അനുഗ്രഹിക്കട്ടെ.

ORIGINAL TEXT AND VIDEO FROM CNN

Read Full Post »

എമിലി ഡിക്കിന്‍സന്റെ (Emily Elizabeth Dickinson) (1830-1886) I’ve Seen A Dying Eye എന്ന കവിതയുടെ പരിഭാഷ

I’ve seen a dying eye
Run round and round a room
In search of something, as it seemed,
Then cloudier become;
And then, obscure with fog,
And then be soldered down,
Without disclosing what it be,
‘T were blessed to have seen.

മൃതിയാര്‍ന്ന മിഴി ഞാന്‍ കണ്ടു
മുറിയില്‍ ചടുലമായ്‌ വലം വെച്ച്
എന്തിനോ തിരയുന്ന പോലേ.
പിന്നെ ഘനം പോല്‍ മറനെയ്ത്
അവ്യക്തമായ് മൂടലില്‍
വിലയമായ്
എന്തെന്നറിയുന്നില്ലെങ്കിലും
പുണ്യമത് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍

എന്നെ ഈ വരികള്‍ പലപ്പോഴും വേട്ടയാടാറുണ്ട്. മരണം കീഴടക്കും മുന്പ് ജീവന്റെ കണത്തിനായി തിരയുന്ന മിഴികള്‍ ഒരിക്കലേ ഞാന്‍ കണ്ടിട്ടുള്ളു. എന്റെ വല്ല്യങ്കിള്‍ രക്താര്‍ബുദത്തിനു കീഴടങ്ങിയ സമയത്ത്. ഇപ്പോള്‍ ഈ കവിത വായിക്കുമ്പോള്‍…

മൃതിയോടടുക്കുന്ന അസ്വസ്ഥതയും മരണവുമായി ബന്ധപ്പെടുത്തുന്ന അനിശ്ചിതത്വവും മരണത്തിന്റെ അധീശത്വവും ഈ വരികളിലുണ്ട്. മരണത്തിനു കീഴടങ്ങുന്ന ഒരു മനുഷ്യനു കാണുകയാണു കവയിത്രി. മൃതിഭാരം തൂങ്ങിയ മിഴികള്‍ എന്തിനോ ചടുലമായ്‌ തിരയുന്നു. പക്ഷേ സൂര്യനെ മറക്കുന്ന മേഘം പോലെ കാഴ്ച മൂടലില്‍ മറയുന്നു. മൃതിയുടെ മേഘം കാഴ്ചയേ മറക്കും മുന്പ് അയാള്‍ മുറിയില്‍ പരതിയതെന്താണു? താന്‍ തിരഞ്ഞു കൊണ്ടിരുന്നത് അയാള്‍ കണ്ടുവോ? കണ്ടിരുന്നെങ്കില്‍…

Read Full Post »

ഏ.ജി. ഗാര്‍ഡിനറിന്റെ On Rule of the Road എന്ന ഉപന്യാസത്തിന്റെ സ്വതന്ത്ര പരിഭാഷ.

[ഏ.ജി. ഗാര്‍ഡിനര്‍ (1965-1946) ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധരായ ആംഗലേയ ഉപന്യാസകരില്‍ ഒരാളായിരുന്നു. ആല്ഫാ ഓഫ് പ്ളോ (Alpha of Plough) എന്ന തൂലികാനാമത്തിലാണു അദ്ദേഹം എഴുതിയിരുന്നത്. നര്‍മ്മത്തിന്റെ അകമ്പടിയോടെ, രസകരവും ലളിതവുമായ രീതിയില്‍ ജീവിതത്തിന്റെ അടിസ്ഥാനമൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതില്‍ അദ്ദേഹത്തിനു അനന്യസാധാരണമായ കഴിവുണ്ടായിരുന്നു. The Pillars of Society, Pebbles on the Shore, Many Furrows, Leaves in the Wind എന്നിവയാണു പ്രസിദ്ധമായ കൃതികള്‍. ഈ ലേഖനം- On Rule of the Road- Leaves in the Wind (1918) എന്ന സമഹാരത്തില്‍ നിന്നുള്ളതാണു.]

അതൊരു രസകരമായ സംഭവം ആയിരുന്നു, മി. ആര്‍തര്‍ റാന്സം കഴിഞ്ഞദിവസം പെട്രോഗാഡില്‍ നിന്നും അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഒരു തടിച്ച സ്ത്രീ പെട്രൊഗ്രാഡിലെ തെരുവിന്‍ ഒത്തനടുവിലൂടെ ഒരു ബാസ്ക്കറ്റും തൂക്കിപ്പിടിച്ച് നടക്കുകയായിരുന്നു, എന്നു മാത്രമല്ല ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ അവരുടെ ജീവനു തന്നെ ഹാനികരമാകുന്ന വിധമായിരുന്നു അവരുടെ നടത്തം. കാല്‍നടക്കാര്‍, നടപ്പാത ഉപയോഗിക്കണമെന്നു അവര്‍ നിര്ദ്ദേശിക്കപ്പെട്ടെങ്കിലും അവരുടെ മറുപടി ഇപ്രകാരമായിരുന്നു. “എനിക്കിഷ്ടമുള്ളിടത്തു കൂടെ ഞാന്‍ നടക്കും. കാരണം ഞങ്ങള്‍ക്കതിനുള്ള സ്വാതന്ത്ര്യം ഇപ്പോള്‍ ഉണ്ട്.” സ്വാതന്ത്ര്യമുണ്ട് എന്നു കരുതി കാല്‍നടക്കാര്‍ റോഡിലൂടെ നടക്കുകയും, വാഹനങ്ങള്‍ നടപ്പാതയിലൂടെയും ‍ഓടിച്ചാല്‍ അതൊരു പ്രാപഞ്ചിക അരാജകത്വത്തിനു തന്നെ കാരണമാകും എന്നത് ആ സ്ത്രീക്ക് ബാധകമല്ല എന്നു തോന്നും. എല്ലാവരും എല്ലാവരുടെയും വഴി കയ്യേറിയാല്‍ ആരും എങ്ങും എത്തില്ല. വൈയക്തിക സ്വാതന്ത്ര്യം ഇത്തരത്തില്‍ ഒരു സാമൂഹിക അരാജകത്വത്തിനു കാരണഭൂതമാകും.

ഈയിടെയായി, സ്വാതന്ത്ര്യത്തില്‍ നാം, ഈ സ്ത്രീയെപ്പോലെ അപകടകരമാം വിധം ഉന്മത്തരാകുന്നുണ്ട്. എന്തുകൊണ്ട് റോഡ് നിയമങ്ങള്‍ എന്നു കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. റോഡ് നിയമങ്ങള്‍ എന്തു കൊണ്ടെന്നാല്‍, എല്ലാവരുടെയും സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടിവരും എന്നതാണു. പലപ്പോഴും സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍, വ്യക്തിഗത സ്വാതന്ത്ര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ നാം ബാധ്യസ്തരാണു. അതു സ്വാതന്ത്ര്യത്തിന്റെ  യഥാര്‍ത്ഥ്യവത്ക്കരണം ഉറപ്പാക്കുകയും ചെയ്യുന്നു.

സ്വാതന്ത്ര്യം എന്നത് വ്യക്തിപരമായ ഇടപാട് എന്നതിനപ്പുറം ഒരു സാമൂഹിക കരാര്‍ ആണു. അതു താല്‍പര്യങ്ങളുടെ പൊതുവായ അംഗീകാരവും നിയന്ത്രണവുമാണു- അന്യന്റെ സ്വാതന്ത്യത്തിലേക്കുള്ള കടന്നു കയറ്റമല്ല. തീര്‍ച്ചയായും, എനിക്കിഷ്ടമുള്ളത് ചെയ്യാന്‍ എനിക്ക് സ്വാതന്ത്ര്യമുണ്ട്. നിശാവസ്ത്രമണിഞ്ഞ്, മുടിനീട്ടി വളര്‍ത്തി, നഗ്നപാദനായി എനിക്കു തെരുവിലൂടെ നടക്കം. ആരു എന്നോട് ‘അരുതെ’ന്നു പറയും? നിങ്ങള്ക്ക് എന്നെ നോക്കി പൊട്ടിച്ചിരിക്കാം. എനിക്ക് നിങ്ങളെ അവഗണിക്കാം. മുടിയില്‍ കളറടിക്കാനോ, ഫ്രോക്കിടാനോ, വള്ളിച്ചെരിപ്പിടാനോ എനിക്കിഷ്ടമുണ്ടെങ്കില്‍, അതിനു എനിക്ക് ആരുടെയും സമ്മതം വേണ്ട. ഞാന്‍ ഇഷ്ടമുള്ളതു പോലേ ചെയ്യും. മട്ടന്റെ കൂടെ മസ്റ്റാഡ് കഴിക്കണമോ വേണ്ടയോ എന്നു നിങ്ങളോട് ചോദിക്കേണ്ട കാര്യം എനിക്കില്ല.

ഇതു പോലെ ആയിരക്കണക്കിനു കാര്യങ്ങളില്‍ എനിക്കോ നിങ്ങള്ക്കോ ആരുടെയും അനുവാദത്തിനായി കാത്തു നില്ക്കേണ്ടതില്ല. നമ്മുടെ ഇഷ്ടമനുസരിച്ചു വര്‍ത്തിക്കാന്‍, -അതു ഭോഷത്തമോ, ബൌദ്ധീകമോ, പരമ്പരാഗതമോ, പരിഷ്കൃതമോ, എളുപ്പമോ കഠിനമോ ആകട്ടെ- നമ്മള്‍ നിയന്ത്രിക്കുന്ന ഒരു ലോകം നമുക്കുണ്ടു. അതിനു പുറത്തേക്കു കാല്‍ വെയ്ക്കുമ്പോള്‍ മുതല്‍ നമ്മളുടെ വ്യക്തിസ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു കൂടി അനുസൃതമായി ദ്യോതിപ്പിക്കപ്പെടും. എനിക്ക് അര്‍ദ്ധരാത്രി മുതല്‍ രാവിലെ 3 മണി വരെ ട്രൊമ്പോണ്‍ (ട്രംപെറ്റ് പോലുള്ള സംഗീത ഉപകരണം) വായിക്കണമെന്നിരിക്കട്ടെ. ഹെല്‍വെലീന്‍ മലയുടെ മുകളില്‍ പോയിരുന്നു വായിച്ച് എനിക്ക് നിര്‍വൃതിയടയാം. പക്ഷേ എന്റെ ശയനമുറിയില്‍ ഇരുന്നു വായിച്ചാല്‍ എന്റെ കുടുംബാംഗങ്ങള്‍ എതിര്ക്കും. തെരുവില്‍ പോയിരുന്നു വായിക്കാമെന്നു വെച്ചാല്‍, അര്‍ദ്ധരാത്രി ട്രോംബോണ്‍ വായിക്കാനുള്ള എന്റെ സ്വാതന്ത്ര്യം സ്വസ്ഥമായി ഉറങ്ങാനുള്ള എന്റെ അയല്ക്കാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കരുത്. ഈ ലോകത്ത് ഒരുപാട് പേരുണ്ട്. എന്റെ സ്വാതന്ത്ര്യം അവരുടെ സ്വാതന്ത്ര്യത്തെക്കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കണം.

കഴിഞ്ഞ ദിവസം രാവിലെ ട്രെയിനില്‍ യാത്ര ചെയ്യവേ ഞാന്‍ ബ്ളൂ ബുക്ക് വായിക്കാന്‍ തുടങ്ങി. ഒരുല്ലാസത്തിനൊ ആനന്ദത്തിനോ വേണ്ടിയല്ല ഞാന്തു വായിച്ചു കൊണ്ടിരുന്നത്. സത്യത്തില്‍, ആനന്ദത്തിനു വേണ്ടി ഒരിക്കലും ഞാന്‍ ബ്ളൂ ബുക്ക് വായിച്ചിട്ടില്ല. ഒരു ബാരിസ്റ്റര്‍ ആ പുസ്തകം വായിക്കുന്ന അതേ ഗൌരവത്തോടും ശ്രദ്ധയോടും കൂടെയാണു, അതു ഞാന്‍ വായിച്ചതു. ഇപ്പോള്‍ നിങ്ങള്ക്കൊരു പുസ്തകം ആനന്ദത്തിനു വേണ്ടി വായിക്കണമെങ്കില്‍ ചുറ്റും നടക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കില്ല. ഞാന്‍ കരുതുന്നത്, ട്രിഷ്രാം ഷാന്‍ഡിയും, ട്രെഷര്‍ ഐലന്റും ഒരു ഭൂമികുലുക്കത്തിനു നടുവിലിരുന്നു പോലും എനിക്ക് ആസ്വദിക്കാം എന്നാണു.

പക്ഷേ വായന ഒരു കര്‍ത്തവ്യം എന്ന നിലയില്‍ ആകുമ്പോള്‍, അതിനാവശ്യമായ ശാന്തമായ അന്തരീക്ഷം നിര്ണ്ണായകമാണു. തൊട്ടടുത്ത സ്റ്റേഷന്‍ മുതല്‍ എനിക്കതു നഷ്ടപ്പെട്ടു. അവിടെ നിന്‍‍നും രണ്ടുപേര്‍ കയറി. അതിലൊരാളുടെ ഉഛവും ആത്മപ്രശംസാര്‍ത്ഥവുമായ ശബ്ദം എന്റെ ശാന്തതയ്ക്ക് ഭംഗം വരുത്തി. ബ്ളൂ ബുക്കിലെ ക്ളോസുകളും സെക്ഷനുകളുമായി ഞാന്‍ മല്പിടുത്തം നടത്തുമ്പോള്‍ അയാളുടെ ശബ്ദം ഒരു കൊടുങ്കാറ്റു പോലെ ഉയര്ന്നു. കുടുംബചരിത്രവും, മകന്റെ യുദ്ധ വീരകൃത്യങ്ങളും, രാഷ്ട്രീയ വിമര്‍ശനങ്ങളും അടങ്ങിയ അയാളുടെ പ്രഭാഷണത്തില്‍, വായന തുടരുവാനുള്ള എന്റെ വികല ശ്രമങ്ങള്‍ മുങ്ങിപ്പോയി. ബ്ളൂ ബുക്ക് അടച്ചു വെച്ചു ജനലിലൂടെ ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. ഇടിവെട്ടുന്നതു പോലുള്ള അയാളുടെ ശബ്ദം അസഹ്യതയോടെ ഞാന്‍ ശ്രവിച്ചു കൊണ്ടിരുന്നു.

താഴ്ന്ന ശബ്ദത്തില്‍ സംസാരിക്കാന്‍ അയാളോടു പറയാമെന്നു വെച്ചാല്‍ ഞാന്‍ ഒരു മുരടന്‍ ആണെന്നു അയാള്‍ കരുതും. അയാളുടെ ഈ കത്തി സഹിക്കുകയല്ലാതെ അവിടെയുണ്ടായിരുന്ന ആര്‍ക്കും മട്ടൊരു മാര്ഗ്ഗവുമില്ലയിരുന്നു എന്നത് അയാളെ ബാധിച്ചില്ല. ഒരു കാര്യത്തില്‍ എനിക്കു സംശയമില്ല. അയാള്‍ പൂര്ണ്ണമായും ഈ ബോധ്യത്തിലാണു. അതായത് കാര്യേജിലുണ്ടായിരുന്ന എല്ലാവരും അയാളോടു നന്ദിയുള്ലവരാണെന്നും, അവര്ക്കെല്ലാം പ്രോജ്വലമായ യാത്ര താന്‍ പ്രദാനം ചെയ്തു എന്നും, വിജ്ഞാനകോശം പോല്‍ ആഴമുള്ള തന്റെ അറിവില്‍ എല്ലാവരും ആകൃഷ്ടരായി എന്നും ഒക്കെ. അയാള്‍ വ്യക്തമായ ഉദ്ദേശങ്ങളുള്ള ആള്‍ തന്നെ. യഥാര്‍ത്ഥത്തില്‍ അയാള്‍ സാമൂഹിക ബോധമുള്ളവനല്ല. അയാള്‍ ഒരു സഹവര്‍ത്തിയുമല്ല.

മറ്റുള്ളവരുടെ അവകാശങ്ങള്ക്കും വികാരങ്ങള്ക്കും നല്ക്കുന്ന തരക്കേടില്ലാത്ത പരിഗണനയാണു സമൂഹസ്വഭാവത്തിന്റെ അടിസ്ഥാനം. ചെറിയ രാഷ്ട്രങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന പോലെ തന്നെ, ശാന്തരും എളിയവരുമായവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.

ഉദാഹരണമായി ത്രോമ്പോണിന്റെ കാര്യം തന്നെ എടുക്കാം. ഹാസ്ലിറ്റ് പറയുന്നത്, ആ ഭീകരമായ ഉപകരണം വായിക്കാന്‍ പഠിക്കുന്നവന്‍ അതു സ്വന്തം വീട്ടില്‍ വെച്ചു ചെയ്യണം എന്നാണു. അതു അയല്‍വാസികള്‍ക്ക് ശല്യമാകുമെങ്കിലും, ശല്യപ്പെടുത്തലിന്റെ തീവ്രത ഏറ്റം കുറച്ച് വായിക്കുവന്‍ ഞാന്‍ ബാധ്യസ്ഥനാണു. ഏതെങ്കിലും അറകളിലിരുന്നു ജനലുകളടച്ചു വേണം അതു വായിക്കാന്‍.അല്ലാതെ പുറത്തു വരാന്തയില്‍ വന്നിരുന്നോ ജനലുകളും വാതിലും തുറന്നിട്ടോ, അടുത്ത വീട്ടില്‍ താമസിക്കുന്നവന്റെ ചെവിയില്‍ തിളച്ചുകയറും വിധം ഭയാനകമായോ അല്ല വായിക്കേണ്ടത്. ഇനി ഒരു മനുഷ്യന്‍ ഉയര്‍ന്ന വാട്ട്സ് ഉള്ള ഗ്രാമഫോണ്‍ ശ്രവിക്കുകയാണെന്നു വയ്ക്കൂ. ഒരു ഞായറാഴ്ച മധ്യാഹ്നത്തില്‍ ജനലുകളൊക്കെ തുറന്നിട്ട് ഉയര്‍ന്ന ശബ്ദത്തില്‍ Keep the Home Fires Burning കേള്‍ക്കുന്നു. ഇത്തരം കാര്യങ്ങളില്‍ സാമൂഹ്യപെരുമാറ്റത്തില്‍ പാലിക്കേണ്ട ശരിയായ നിയന്ത്രണങ്ങള്‍ ഏതൊക്കെയാണു?

നിങ്ങള്‍ക്കൊരു ഗ്രാമഫോണുണ്ടെങ്കില്‍ അതു കേള്‍ക്കാന്‍ നിങ്ങള്‍ക്കധികാരമുണ്ട്. പക്ഷെ, അതിന്റെ ശബ്ദം നിയന്ത്രിച്ച് നിങ്ങളുടെ ഭവനത്തില്‍ കേള്‍ക്കുവാന്‍ മാത്രം പാകത്തില്‍ വെക്കുന്നില്ലെങ്കില്‍, അപരന്റെ സ്വാതന്ത്ര്യത്തെ നിങ്ങള്‍ തടസ്സപ്പെടുത്തുകയാണു. നിങ്ങളുടെ അയല്‍ക്കാരനു  Keep the Home Fires Burning ഇഷ്ടമല്ലായിരിക്കാം. ഒരു പക്ഷേ ശാന്തമായ ഒരു ഞായാറാഴ്ചയായിരിക്കും അയാള്‍ ആഗ്രഹിക്കുന്നത്. അത്കൊണ്ടു തന്നെ അവരുടെ ശാന്തതയയെ കയ്യേറുന്നത് ക്രൂരതയാണു.

എനിക്ക് തോന്നുന്നതു, നമ്മുക്ക് പൂര്‍ണ്ണമായും ഏകാധിപതിയോ, പൂര്‍ണ്ണമായും ജനാധിപത്യവാദിയോ ആകാന്‍ കഴിയില്ല എന്നാണു – അല്ലെങ്കില്‍ ഇതു രണ്ടിന്റെയും വിവേകപരമായ മിശ്രിതമാണു നമ്മള്‍. നമ്മുക്ക് രണ്ടു സ്വാതന്ത്ര്യവും സംരക്ഷിക്കണം- വ്യക്തിസ്വാതന്ത്ര്യവും സമൂഹസ്വാതന്ത്ര്യവും. എന്റെ കുട്ടി ഏതു സ്കൂളില്‍ പഠിക്കണമെന്നൊ, ഏതു വിഷയത്തില്‍ കേന്ദ്രീകരിക്കണമെന്നൊ, ഏതു ഗെയിം കളിക്കണമെന്നൊ തീരുമാനിക്കന്‍ ഒരധികാരിയേയും ഞാന്‍ അനുവധിക്കില്ല. അവയെല്ലാം വൈയക്തീകമാണു. എന്നു വെച്ചു എനിക്ക് എന്റെ അയല്‍വാസിക്കു ശല്യമായിത്തീരാനോ, എന്റെ മകനെ സാമൂഹ്യവിരുദ്ധനായി വളര്‍ത്താനോ എനിക്ക് സ്വാതന്ത്ര്യമില്ല.

ചെറിയ ചെറിയ പെരുമാറ്റങ്ങളിലൂടെയാണു, അതു റോഡുനിയമങ്ങള്‍ അനുസരിക്കുന്നതാണെങ്കില്‍ കൂടി, നമ്മള്‍ പ്രാകൃതനെന്നോ, പരിഷ്കൃതനെന്നൊ വിലയിരുത്തപ്പെടുന്നതു. വലിയ ത്യാഗങ്ങള്ക്കും വീരകൃത്യങ്ങള്ക്കും അതിനായകത്വത്തിനുമുള്ള അവസരങ്ങള്‍ നന്നേ കുറവാണു. താല്പര്യങ്ങളുടെ പൊതുതായ ഇടപെടലുകളിലെ, ചെറിയ പെരുമാറ്റങ്ങള് ആണു, ജീവിതത്തിനു വലിയവില നല്കുന്നത്- അല്ലെങ്കില്‍ ജീവിതയാത്ര മധുരതരമോ, കയ്പേറിയതോ ആക്കിത്തീര്ക്കുന്നതു. തീവണ്ടിയില്‍ വെച്ചു ഞാന്‍ കണ്ട എന്റെ സുഹൃത്ത് ഇതിനെക്കുറിച്ച് ചിന്തിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങിനെ എന്റെ ബ്ളൂ ബുക്ക് പാരായണം തടസപ്പെടാത്ത വിധം അദ്ദേഹം സംസാരിക്കും.

—–

[കഴിഞ്ഞ ദിവസം എന്റെ കസിന്‍ വിളിച്ചു ചോദിച്ചു. അടുത്തെങ്ങാനും പെന്തെക്കൊസ്താക്കാരുണ്ടോന്ന്. അവന്റെ വീടിനടുത്തുള്ള പെന്റെക്കൊസ്താ പ്രാര്‍ത്ഥനക്കാരുടെ ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കൊണ്ട് അവനു പരീക്ഷയ്ക്കു പഠിക്കാന്‍ കഴിയുന്നില്ല. അപ്പോഴാണു ഗാര്‍ഡിനറുടെ ഈ ലേഖനം ഓര്‍മ്മ വന്നത്. സ്വന്തം കാര്യം സിന്ദാബാദ് ഇന്നുമുള്ളതിനാല്‍ ഈ ലേഖനം പരിഭാഷപ്പെടുത്തിയത് കാലയുക്തം എന്നു കരുതുന്നു.]

Read Full Post »