Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘നിരൂപണം’ Category

ദുബായ്
അസ്കോട്ടെല്‍ ഇന്റര്‍നാഷണല്‍
റും നം. എഫ് 002

ഞാന്‍: ആടുതോമാ ലോഡിങ്ങ് ആന്‍ഡ് അണ്‍ലോഡിങ്ങ്
സനോ: കൊള്ളാം ടൈറ്റില്‍ സൂപ്പര്‍
അജ്മല്‍: അപ്പൊ പടം കൂടി ഇനി സൂപ്പര്‍ ഹിറ്റ് ആയാല്‍ മതി.
സനോ: അല്ലെടാ ഇതു സ്ഫടികത്തിന്റെ രണ്ടാം പാര്‍ടല്ലെ…
ഞാന്‍: അതെ…പക്ഷെ…അല്ല. ഇതിന്റെ ടൈറ്റില്‍ മ്യൂസിക്കിന്റെ ലിറിക്സ് ഞാനെഴുതിയിട്ടുണ്ട്. ശ്രദ്ധിക്കൂ

“ദിസ് ഇസ് നോട് ദ് സെക്കന്റ് പാര്‍ട് ഓഫ് ക്രിസ്റ്റല്‍
ദിസ് ഇസ് ദ് സ്റ്റോറി ഓഫ് ദ് വേ ഫ്രം അണ്‍ലോഡിങ് മാന്‍ റ്റു അണ്ടര്‍ വേള്‍ഡ് കിങ്
ദ് വണ്‍ ഹു ഡ്രിങ്ക്സ് ദ് ബ്ളഡ് ഓഫ് ദ് ലീവര്‍ ഓഫ് ഗോട്ട്
(പ്ളേയിങ് ഡയലോഗുഎ (ലാല്‍): ആടിന്റെ ചങ്കിലെ ചോരക്കുടിക്കും അതാണെന്റെ ജീവന്‍ ടോണ്‍)
ദ് വണ്‍ ഹു സ്ട്രൈപ് ഓഫ് ലുങ്കി വൈല്‍ ഫൈറ്റിങ്
(പ്ളേയിങ് ഡയലോഗുഎ (ഇന്ദ്രന്സ്): തോമാചായന്റെ ഉടുമുണ്ടൂരിയടി ആഹാ അഹാഹാ)
ദ് വണ്‍ ഹു വെയര്‍ റേയ്ബാന്‍ ഗ്ളാസ്സ്
(പ്ളേയിങ് ഡയലോഗുഎ (ഉര്‍വശി): അശാന്റെ ഈ കണ്ണട എനിക്കു തരോ)
ഉവായിയോ ആയിയോ ഗോട് തോമ്മാസ്
ഉവായിയോ ആയിയോ ഗോട് തോമ്മാസ്
ഉവായിയോ ആയിയോ ഗോട് തോമ്മാസ്
ആടുതോമാ ലോഡിങ് ആന്ട് അണ്‍ലോഡിങ്ങ്”

അജ്മല്‍: പാട്ടൊക്കെ കൊള്ളാം. എന്നാലും ചുമ്മ അടിപിടി ഉണ്ടാക്കി നടക്കുന്ന ഒരുത്തനെ അണ്‍ടര്‍ വേള്‍ഡ് കിങ് ഒക്കെ ആക്കിയാല്‍ ആളുകള്‍ വിശ്വസിക്കോ?
ഞാന്‍: അതൊരു പ്രശ്നമല്ല…ഒന്നു രണ്ടു സീനും പിന്നെ അപ്പിയിടാന്‍ മുട്ടുന്ന സമയത്തെ പോലെ പരു പരുത്ത സ്വരത്തില്‍ ഡയലോഗും. സീന്‍ എന്നു പറയുമ്പൊ ഒന്നു രണ്ടു പേരെ വെടി വെച്ചു കൊന്നിട്ടു ഒരു വികാരവുമില്ലാതെ വടക്കോട്ടു തിരിഞ്ഞു നടക്കുക. കൂടെ രാജു, രാജന്‍ പി. ദേവ്, ഇന്ദ്രന്സ്, തുടങ്ങിയവര്‍ ത്രീ ബൈ ഫോര്‍ത്തും കറുത്ത ടീ ഷര്‍ട്ടും കൂളിങ്ങ് ഗ്ളാസ്സും വെച്ചു സ്ലോ മോഷനില്‍ നടക്കുന്നു. പിന്നെ ഒരു കാറു പൊട്ടിത്തെറിക്കുന്ന ബാക്ക് ഗ്രൌണ്ടില്‍ ചുരുട്ടു കത്തിക്കുന്നു…പൊടി പിടിച്ച ജീന്സിന്റെ ജാക്കറ്റ്..ഇടക്കിടെ മഴ..കുറ്റിത്താടി..പിന്നെ പല പല തോക്കുകള്‍… ഓരോ തോക്കിന്റെയും ജാതി, ജനുസ്സ്, നാട്‌ ഇതൊക്കെ നായകന്‍ പറയുന്നു…ഇതൊക്കെ മതി സംഭവം ചുമ്മാ അണ്‍ടര്‍ വേള്‍ഡ് ആയിക്കോളും.
സനോ: നായിക?
അജ്മല്‍ ഉര്‍വശിയാണൊ?
ഞാന്‍: അത് വേണ്ടാ. വേണേല്‍ ഒരു ഗസ്റ്റ് റോള്‍ കൊടുക്കാം. നടിമാര്‍ ഒരു മൂന്നു നാലെണ്ണം ഇരിക്കട്ടെ…നായകനെ മാറി മാറി പ്രേമിക്കാം. പിന്നെ കാമന, മോതിര്‍ ജയിന്‍ തുടങ്ങിയ ചരക്കുകളുടെ ഐറ്റം നമ്പറുകള്‍…പിന്നെ വില്ലന്മാര്‍ താടിം മുടിം വളര്‍ത്തിയത് ആവശ്യത്തിനു.
അജ്മല്‍: അപ്പൊ എന്താണു കഥ?
ഞാന്‍: കഥ അങിനെ പ്രത്യേകിച്ചൊന്നുമില്ല…ചുമ്മ വെടി വെപ്പു, പകരം വീട്ടല്‍, സ്ലോ മോഷന്‍ നടപ്പു, പാതിരാത്രി, മഴ, അഞ്ചെട്ടു കാറു, വേണെല്‍ ഒരു മൂന്നു നാലു ഹെലികോപ്റ്റര്, ഐറ്റെം ഡാന്സ്, ബീച്ച്, മല, മരുഭൂമി, തോക്ക്, ബോംബ് ഇതൊക്കെ മാറ്റി മാറ്റി കാണിക്കുന്നു…ആകെ മൊത്തം 57 സീന്‍ അതൊരു 57 ഇംഗ്ളീഷ് പടം കണ്ട് കൊള്ളാവുന്ന ഓരോ സീന്‍ വെച്ചു കോപ്പിയടിക്കം.
സനോ: അപ്പൊ ഇതിനു, ഫസ്റ്റ് പാര്‍ട്ടുമായി ഒരു ബന്ധവുമില്ലെ..
ഞാന്‍: അങ്ങിനെ ചോദിച്ചാല്‍ ങാ! ഒണ്ട്…ആടു തോമാ എന്ന പേരു…പഴയപടത്തിലും നായകന്റെ പേരു അതു തന്നെയാണല്ലോ?
സനോ: ഇതില്‍ ഒരു സീനെങ്കിലും നിന്റെ ആയിട്ടൊണ്ടൊ?
ഞാന്: ഇന്റര്‍വല്‍

സീന്‍ 29
വില്ലന്റെ കാബിന്‍

ആടു തോമായുടെ ഡയലോഗ്‌

“ഇതു വരെ നീയൊക്കെ ഫൌളു ചെയ്തും, പെനാള്‍ട്ടിയടിച്ചും കളിച്ചു, ഇനി പന്ത് എന്റെ കോര്ട്ടിലാ…ഇനി അങ്ങോട്ടുള്ള കളികള്‍ ഞാന്‍ കളിക്കും നീ ഇനി ഗാല്ലെറിയില്‍ ഇരുന്നു കണ്ടാല്‍ മതി…അതല്ല കളിക്കാനാണു ഭാവമെങ്കില്‍ മോനേ സുഗുണാ ഒരു സഡ്ഡന്‍ ഡെത്തിനു പോലും നിന്നെ ബാക്കി വെക്ക്ക്കില്ല ഞാന്…റെഫറീ…അടി മൊനെ ഹാഫ്‌ ടൈം വിസില്‍…”

മൂന്നു വിസില്‍ HALF TIME എന്നു സ്ക്റിനില്‍ എഴുതിക്കാണിക്കുന്നു…

അജ്മല്: കൊള്ളാം: അപ്പൊ ക്ളൈമാക്സ്?
സനോ: അതിനി പറയാനുണ്ടോ, കൊള്ളാവുന്ന ഏതെങ്കിലും ഇംഗ്ളീഷ് പടത്തിന്റെ ക്ളൈമാക്സ് ഇങ്ങു ചൂണ്ടും…
ഞാന്‍: അതന്നേ…

Advertisements

Read Full Post »

രഞ്ജിത്തിന്റെ തിരക്കഥ ഒരു ട്രെന്ട് സെറ്റര്‍ ആകുമോ എന്നറിയില്ല. കാരണം ഈ ട്രെന്ടില്‍ ഈ ഒരു കഥ മാത്രമേ പറയുവാന്‍ കഴിയൂ. നാട്ടുകാര്‍ക്ക് പ്രിയങ്കരനും ഇടയ്ക്ക് വെച്ചു തെറ്റിധരിക്കപ്പെടുകയും വീണ്ടും പ്രിയങ്കരാകപ്പെടുകയും ചെയ്യുന്ന നായകനും, സ്ഥിരം പ്രണയകഥകളും, കണ്ണിലുണ്ണികളായ ഗജപോക്കിരികളും കള്ളന്മാരും, ബ്രഹ്മാണ്ഡനായകരും ക്യാമറയ്ക്കും കണ്ണിനും സ്ക്രീനിനും ഒരു പോലെ ബോറടിച്ചു തുടങ്ങുമ്പോള്‍, തിരക്കഥ നല്കുന്ന അനുഭവം സുഖകരമാണു. കഥപറയുന്ന സങ്കേതവും, ത്രെഡും പുതുമ എന്ന പദത്തിനര്‍ഹമാണു.

അക്കി എന്നു വിളിക്കപെടുന്ന അക്ബര്‍ അഹമ്മദ്, ആദ്യ സിനിമയില്‍ തന്നെ കഴിവു തെളിയിച്ച സംവിധായകനാണു. പുതിയ ഓഫറുകളുണ്ടെങ്കിലും അയാള്‍ പേരിനു വേണ്ടി പടമെടുക്കുന്ന സംവിധായകനല്ല. അയാള്‍ നടത്തുന്ന കസബ്ളാങ്ക എന്ന റെസ്റ്ററന്റില്‍ ഒപ്പം കഴിവുള്ള നാലു സുഹൃത്തുക്കളുമുണ്ട്. തന്റെ പുതിയ സിനിമയുടെ കഥയുടെ എഴുത്തുപുരയിലൂടെ, അക്കി തിരക്കഥയുടെ ചുരുളഴിക്കുന്നു, അകാലത്തില്‍ പൊലിഞ്ഞു പോയ സംവിധായകന്‍ അബികുരുവിള, സെറ്റുകളില്‍ നിന്നും തന്റെ ഭര്യയ്ക്കയക്കുന്ന കത്തുകളും. 80-കളില്‍ കഴിഞ്ഞ മഞ്ഞുകാലം എന്ന സിനിമയിലൂടെ എത്തി യുവഹരമായി മാറിയ മാളവിക(പ്രിയാമണി)യും അതേ സിനിമയില്‍ വില്ലനായെത്തിയ അജയചന്ദ്ര(അനൂപ് മേനോന്‍)നും തമ്മിലുള്ള പ്രണത്തിന്റെ ചൂരിലും, വേര്പിരിയലിന്റെ വേദനയിലും, നിദാനങ്ങളിലുമാണു തിരക്കഥ ചിറകു വിരിക്കുന്നത്.

അജയചന്ദ്രന്‍ പിന്നീട് സൂപ്പര്‍ സ്റ്റാര്‍ ആയിത്തീരുന്നു. പക്ഷെ, മാളവിക വിസ്മൃതിയുടേയൊ, അജ്ഞാതതയുടെയോ മറവില്‍ മാഞ്ഞു പോകുന്നു. അവളിലേക്കുള്ള വെളിച്ച്മാണു, അബിയുടെ കത്തുകള്‍, പിന്നെ അക്കിയുടെ അന്വേഷണങ്ങളും. അവരുടെ പ്രണയത്തിന്റെ സങ്കീര്‍ണ്ണതകള്‍ അഴിഞ്ഞു തുടങ്ങുന്നിടത് അക്കിയിലെ എഴുത്തുകാരന്‍ മരിക്കുകയും, അന്വേഷിച്ചുപോകുന്നവന്റെ ത്വരതയിലപ്പുറം മാനുഷിക വശങ്ങള്‍ക്ക് അയാളിലെ എഴുത്തുകാരന്‍ വഴിമാറിക്കൊടുക്കുകയും ചെയ്യുന്നു.

അജയ്ന്റെയും മാളവികയുടെയും പുനഃസമാഗമങ്ങള്‍ മനസ്സിലുണര്‍ത്തുന്ന അസ്വസ്ഥത ഇപ്പൊഴും വിട്ടുമാറുന്നില്ല. പ്രണയം മനസ്സിനെ കീറുകയും, ആ മുറിവില്‍ രക്തം പൊടിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. ക്ളൌഡ്സ് എന്ഡില്‍ കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍, അവശേഷിപ്പിക്കുന്ന ഈ സുഖമുള്ള വേദനയാണു, തിരക്കഥയുടെ വിജയം. അനൂപ്, പ്രിയാമണി, പൃഥ്വിരാജ് എന്നിവര്‍ അഭിനന്ദനാര്‍ഹരാണു. സംവൃതയുടെ വേഷത്തിനു വെല്ലുവിളികളൊന്നും തന്നെയില്ല. ഗാനവും പശ്ചാത്തല സംഗീതവും കഥയുടെ മൂഡ് ക്രിയേഷനില്‍ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.

അക്കിയുടെ വാപ്പിച്ചി പറയുന്ന പോലെ, ‘ഒരു ചായ ശെരിയായില്ലെങ്കില്‍, സോറി പറഞ്ഞ്, മറ്റൊരു ചായ എടുക്കം. അതു പോലെയല്ല സിനിമ…”. തിരക്കഥ ഇനി രണ്ടാമെതെടുക്കാന്‍ കഴിയില്ലെങ്കിലും, ഇതു കൂടി പറഞ്ഞേക്കട്ടെ. പെര്‍ഫെക്ഷന്‍ എന്നത് അവിടെ ഇവിടെ ഒക്കെ നഷ്ടപ്പെട്ടതു പോലെ തോന്നി. മനസ്സില്‍ ആഗ്രഹിച്ചതു, ക്യാമറയിലേക്ക് പകര്‍ത്താന്‍ കഴിഞില്ല എന്ന സംഘര്‍ഷത്തിന്റെ നിഴലും, ക്ളൈമക്സിലെ ഒരു വലിവും അനുഭവപ്പെട്ടതൊഴിച്ചാല്‍ വൈകുന്നെരം ഒരു നല്ല ചെറുകഥ വായിച്ചിട്ട്, ചാരുകസേരയില്‍ കിടക്കുമ്പോഴുള്ള ഒരു സുഖമായിരുന്നു തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍. അങ്ങിനെ കിടക്കുമ്പോള്‍, മഞ്ഞില്‍ വിരിഞ്ഞ പൂവുകളൂം, കമലഹാസനും, ശ്രീവിദ്യയും, മോഹന്‍ലാലും, പിന്നെ ചില ബിംബങ്ങളും മനസ്സിലൂടെ കടന്നു പോകുന്നു.

Read Full Post »