സംഭവം കുറെക്കാലം മുന്‍പാണു. ഈവനിങ് ഷിഫ്റ്റില്‍ ഇരിക്കുന്ന എന്റെ ഫോണില്‍ “ഹോം കോളിങ്”. മമ്മിയായിരുന്നു. “മോനെ അത്യാവശ്യമായി എന്റെ മൊബൈല്‍ ഒന്നു റീച്ചാര്‍ജ്ജ് ചെയ്യണം. വേഗം വേണം”. മമ്മിയുടെ സ്വരത്തില്‍ പരിഭ്രാന്തി. “എന്തു പറ്റി മമ്മി?”. “ഒന്നുമില്ലെടാ”. എനിക്ക് എന്തൊ പന്തികേട് തോന്നി. “വീട്ടിലാര്‍ക്കെങ്കിലും എന്തെങ്കിലും? എന്ന ചോദ്യം എന്നെ വേട്ടയാടി കൊണ്ടിരുന്നു. അനിയനേയും, കസിനേയും, കൊച്ചാപ്പനേയും വിളിച്ചു തിരക്കി. ആരും ഒന്നും പറഞ്ഞില്ല. ഇനിയൊരു പക്ഷെ, എന്നോട് പറയാതിരിക്കുന്നതാണോ?. വെല്ലവിധേനയും ഷിഫ്റ്റ് തീര്‍ന്നു തീര്‍ന്നില്ല എന്നു [...]
‘ലേഖനം’ വിഭാഗത്തിന്റെ ശേഖരം
മോനെ, നീ വന്ന വഴികള്‍ ഓര്‍ക്കുക
Posted in ലേഖനം on ജൂലൈ 13, 2009 | 2 അഭിപ്രായങ്ങള്‍ »
മരണത്തെക്കുറിച്ച് വായിക്കുമ്പോള്‍
Posted in ജീവിതം, ബൂലോകവിചാരം, ലേഖനം on ജൂണ്‍ 15, 2009 | Leave a Comment »
പലരും ചിന്തിക്കുന്നതു പോലെ അതൊരു ഓര്‍മ്മപ്പെടുത്തലാണു, മരണത്തേക്കുറിച്ച്. എല്ലാവര്‍ക്കും ഒരിക്കല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഘോരഘോരമായ സത്യം. രംഗബോധമുള്ളപ്പൊഴോ ഇല്ലാത്തപ്പൊഴോ അതു വരുന്നു. വാഴക്കോടനോ, കിച്ചുവോ മറ്റാരെങ്കിലുമോ അതേക്കുറിച്ചെഴുതുമ്പോള്‍, വായിക്കുന്ന എന്നെപ്പോലുള്ളവരും ഈയൊരു ഭീകര സത്യത്തിലേക്ക് ഉറ്റു നോക്കുന്നു, കുറേപേര്‍ ധീരമായി. കുറേപ്പേര്‍ അതുളവാക്കുന്ന ഭയത്തിനതീതരായിത്തന്നെ. എനിക്കാ പോസ്റ്റുകള്‍ വിണ്ടും വായിക്കാനുള്ള ധൈര്യമില്ല. അതു എഴുത്തിന്റെ കുഴപ്പമോ, എഴുതുന്നവരോട് എന്തെങ്കിലും വൈരാഗ്യമുള്ളതു കൊണ്ടൊ അല്ല. അതിനുള്ള ധൈര്യമില്ല, അത്ര തന്നെ. ഇതൊക്കെ മാറ്റിവെച്ചാല്‍, ഒരാള്‍ മരിച്ചതിനുശേഷം വരുന്ന കുറിപ്പില്‍ [...]
ബഷീര്‍ അനുസ്മരണവും മാജിക് ഓവനും
Posted in ലേഖനം on ജൂണ്‍ 13, 2009 | 2 അഭിപ്രായങ്ങള്‍ »
ബഷീര്‍ പറഞ്ഞു ‘എന്നെയാരും ഓര്‍ക്കേണ്ട’. എങ്കിലും ഓര്‍ത്തുപോകുന്നു. അതു വായിക്കുവാന്‍ കൊള്ളാവുന്ന കൃതികളേയും ഒരു സാഹിത്യകാരനേയും ഒരു തലമുറ അറിയാത്തതിനാല്‍ വായിക്കാതെ വിട്ടു എന്നത് സംഭവിക്കാതിരിക്കാനാണു. ‘അത്തരമൊരു ദുര്യോഗമില്ലാതെയാക്കുക’ എന്ന ധാര്‍മികമായ ഉത്തരവാദിത്വം നിറവേറ്റുവാന്‍ ശ്രമിച്ച ദലയ്ക്കും കേരള സാഹിത്യ അക്കാദമിക്കും നന്ദി. തുടര്‍ന്നും അനുസ്മരണങ്ങള്‍ ഉണ്ടാകട്ടെ. ആശംസകള്‍. കുരുത്തം കെട്ട കണ്ണുമായി ജനിച്ചത് എന്റെ ദൌര്‍ഭാഗ്യ്മാണു. അതു കൊണ്ടാണല്ലൊ ചില അനാവശ്യ കാഴ്ചകളിലേക്ക് എന്റെ കണ്ണുകള്‍ അലഞ്ഞു പോകുന്നത്. കവിതയില്ലാത്ത വാക്കുകള്‍ കൊണ്ട്, കഥാകാരിയും കവി(കവയിത്രിയല്ലേ?)യുമായ(കവിയെന്നു [...]
വിജയന് സഖാവിനു വക്കന് എഴുതുന്നതെന്തെന്നാല്‍
Posted in രാഷ്ട്രീയം, ലേഖനം on ജൂണ്‍ 7, 2009 | 2 അഭിപ്രായങ്ങള്‍ »
ലാല്‍സലാം ബൂര്‍ഷ്വാ ഗവര്‍ണ്ണര്‍ തുലയട്ടേ. സഖാവു ഇതു കണ്ടൊന്നും ഭയപ്പെടരുത്. അനവധി നിരവധി ആഴക്കടലുകള്‍ നീന്തിക്കയറിയവരാണു നമ്മള്‍. അവയ്ക്കു മുന്നില്‍ ഈ ലാവ്‌ലിന്‍ വെറുമൊരു കുഴിത്തോട് മാത്രം. പെറ്റി ബൂര്‍ഷ്വാ സംസ്കാരതിന്നുടയാളുകളായ സി.ബി.ഐയും, കോടതിയും ഗവര്‍ണ്ണരും, കൂട്ടിയാല്‍ അങ്ങേക്കെതിരെ വിരലനക്കാന്‍ പറ്റുമോ. അങ്ങിനെ അനങ്ങുന്ന വിരലുമുറിക്കാനിങ്ങോട്ടു പറഞ്ഞാല്‍ മതി, കൈ വെട്ടിക്കൊണ്ടു വരും ഞങ്ങള്‍. മനോഹരമായൊരു കാബിനെറ്റും പാര്‍ട്ടി സെക്രട്ടറിയേറ്റും സെക്രട്ടറിയുമുള്ള ഈ നാട്ടില്‍ കോടതിയും, ഗവര്‍ണ്നരുമൊക്കെ അനാവശ്യമാണു. എന്നാലും അവന്മാര്‍ വെള്ളം കുടിച്ചുപൊക്കോട്ടെ എന്നു കരുതി [...]
ലീബെരാ മെ ദോമിനേ
Posted in ലേഖനം on ജൂണ്‍ 4, 2009 | Leave a Comment »
ഗ്രിഗോറിയന്‍ സംഗീതത്തില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട ചാന്റാണിത്. റോമന്‍ കത്തോലിക്കന്‍ ആചാരമനുസരിച്ചുള്ള പരേതന്റെ ആത്മശാന്തിക്കായുള്ള പരികര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു ശവമടക്കുന്നതിനു മുന്പ് സെമിത്തേരിയില്‍ വെച്ചു നടത്തുന്ന പ്രാര്‍ത്ഥന. ഈ ഗാനം ആലപിക്കുന്നത് ശവമടക്കുന്നതിനു തൊട്ടുമുന്പാണു. പ്രഥമപുരുഷസങ്കേതത്തിലാണു ഈ ഗാനം ആലപിക്കുന്നത്. തന്റെ ആതമാവിനെ നരകത്തില്‍ തള്ളരുതെന്നും അന്തിമ വിധിദിനത്തില്‍ തന്റെ ആത്മാവിനു നിത്യമായാ ശാന്തി (സ്വര്‍ഗ്ഗപ്രാപ്തി) അരുളമെന്നും പരേതന്‍ യാചിക്കുന്ന രീതിയിലാണു ഗായകസംഘം ഇത് ആലപിക്കുന്നത്. ലീബെരാ മെ-യില്‍ ദൈവകാരുണ്യം അപേക്ഷിക്കുകയും, അതേ സമയം തന്റെ മേല്‍ [...]
