Feeds:
Posts
അഭിപ്രായങ്ങള്‍

‘രാഷ്ട്രീയം’ വിഭാഗത്തിന്റെ ശേഖരം

അങ്ങിനെ നിങ്ങള്‍ കരുതുന്നു. കരുതുന്നതെല്ലാം ശെരിയാണു എന്നു ധരിക്കുക്കയും ചെയ്യുന്നു. ജനങ്ങളെല്ലാം സി.പി.എമ്മായിരുന്നെങ്കില്‍ പിണറായി മുഖ്യമന്ത്രിയല്ല, ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏകാധിപതിയായേനെ. ജനത്തേ കഴുതയെന്നു നിങ്ങള്‍ വിളിക്കാം. അവരെ സി.പി.എമ്മുകാരൊന്നോ, കോണ്‍ഗ്രസുകാരെന്നോ വിളിക്കാന്‍ ജനങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും തന്തയുടെ(സഭ്യമല്ലെന്നറിയാം ക്ഷമിക്കുക) വകയല്ല.   പിണറായിക്കു വേണ്ടി ജനങ്ങള്‍ കരിദിനമേറ്റ് പിടിച്ച് അക്രമവും ഹര്‍ത്താലുമൊക്കെ ഉണ്ടാക്കിയതാണത്രേ. എവിടുന്നു കിട്ടി നിങ്ങള്‍ക്കീ യുക്തി? ഞങ്ങളുടെ നേരെ കല്ലെറിഞ്ഞും ഞങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും വാങ്ങിയ സര്‍ക്കാരു ബസുകള്‍ തല്ലിപ്പൊളിച്ചും ഞങ്ങളുടെ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

ലാല്‍സലാം ബൂര്‍ഷ്വാ ഗവര്‍ണ്ണര്‍ തുലയട്ടേ. സഖാവു ഇതു കണ്ടൊന്നും ഭയപ്പെടരുത്. അനവധി നിരവധി ആഴക്കടലുകള്‍ നീന്തിക്കയറിയവരാണു നമ്മള്‍. അവയ്ക്കു മുന്നില്‍ ഈ ലാവ്‌ലിന്‍ വെറുമൊരു കുഴിത്തോട് മാത്രം. പെറ്റി ബൂര്‍ഷ്വാ സംസ്കാരതിന്നുടയാളുകളായ സി.ബി.ഐയും, കോടതിയും ഗവര്‍ണ്ണരും, കൂട്ടിയാല്‍ അങ്ങേക്കെതിരെ വിരലനക്കാന്‍ പറ്റുമോ. അങ്ങിനെ അനങ്ങുന്ന വിരലുമുറിക്കാനിങ്ങോട്ടു പറഞ്ഞാല്‍ മതി, കൈ വെട്ടിക്കൊണ്ടു വരും ഞങ്ങള്‍. മനോഹരമായൊരു കാബിനെറ്റും പാര്‍ട്ടി സെക്രട്ടറിയേറ്റും സെക്രട്ടറിയുമുള്ള ഈ നാട്ടില്‍ കോടതിയും, ഗവര്‍ണ്നരുമൊക്കെ അനാവശ്യമാണു. എന്നാലും അവന്മാര്‍ വെള്ളം കുടിച്ചുപൊക്കോട്ടെ എന്നു കരുതി [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

പനച്ചി പണ്ടു മനോരമയില്‍ അപരന്മാരുടെ വിവിധാര്ത്ഥങ്ങള്‍ ശബ്ദതാരാവലി ആധാരമാക്കി എഴുതിയതിനാല്‍ അതിന്റെ പിറകേ പോകുന്നതില്‍ വലിയ പ്രസക്തിയില്ല. തെരഞ്ഞെടുപ്പില്‍ അപരന്മാര്‍ വരുന്നത് പുതുമയല്ല. ഒന്പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ സഹപാഠി ശ്രീകുമാറിനെ ജയിപ്പിക്കാന്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ആന്റണി ജിജുവിനെതിരെ ആന്റണി ജോജോയേ നിര്‍ത്തി പണ്ടു പയറ്റിയ തന്ത്രം ഇപ്പോള്‍ ഓര്‍ക്കുന്നു. ജോജോയ്ക്ക് അന്നു ആറു വോട്ടാണു കിട്ടിയത് ശ്രീകുമാര്‍ 10 വോട്ടിനു ജയിക്കുകയും ചെയ്തു. അപരന്മാര്‍ ഇക്കുറി പാരയായത് അഡ്വ. മുഹമ്മദ് റിയാസിനാണു. കോഴിക്കോട് മണ്ഡലത്തില്‍ എം. കേ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

സഖാവ്‌ വി.എസ്. മുകുന്ദന്‍ പറഞ്ഞത് ശെരിയാ. അദ്ദേഹം എക്സ്പയേഡ് ആയ പുണ്യാളച്ചന്‍ തന്നെ. മുന്നിലാണേല്‍ മുഖ്യ കസേരയാകുന്ന ചക്കരക്കുടവും. കയ്യില്‍ ഇട്ടാല്‍ പുണ്യാളച്ചനാണേലും കൈ തിരിച്ചെടുക്കാന്‍ ഇത്തിരി വൈകും.അല്ലെങ്കില്‍ അയാളുടെ ആസനത്തില്‍ ഒരു ഫസ്റ്റ്ക്ളാസ്സ് മരം മുളച്ചിരിക്കുന്നു. അതിന്റെ ചോട്ടില്‍ ചുരുണ്ടു കൂടി കിടന്നിരുന്ന പാണ്ടന്‍ നായ പുറംകാലു പൊക്കി മൂത്രിച്ച് സ്ഥലം വെക്കേറ്റ് ചെയ്തു പോയിട്ടും ഇങ്ങേരു കുടിലു കെട്ടിക്കിടക്കുന്നതില്‍ വലിയ തെറ്റൊന്നുമില്ല. നല്ല വീതിയുള്ള ഇലകളുള്ള മരമായതിനാല്‍ തണലിനും കുറവില്ല. ആ ഇലകള്‍ക്കിടയില്‍ മുളച്ച [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

നമ്മുക്കുചുറ്റും ഭാഗ്യം നിന്നു തിരിയുവാ. ലോട്ടറികള്‍. ലോട്ടറികളെ നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സുന്ദരസ്വപ്നങ്ങള്‍ക്കൊരു സുഖവുമുണ്ടാകില്ലായിരുന്നു. പണം കയ്യില്‍ ഇല്ലായെങ്കിലും പോക്കറ്റില്‍ കിടക്കുന്ന ലോട്ടറിയെ ഓര്‍ത്ത് മനക്കോട്ട കെട്ടുമ്പോള്‍ ഒരു സുഖമൊക്കെയുണ്ട്. ആ സുഖം വര്‍ദ്ധിപ്പിക്കുകയാണു സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍. എന്റെ ഓര്മ്മ ശെരിയാണെങ്കില്‍ രണ്ടായിരത്തിയാറില്‍ കായികവകുപ്പാണു വകുപ്പു ലോട്ടറിക്കു തുടക്കം കുറിക്കുന്നത്. തദ്ദേശീയരായ പെരിയാര്‍, മാവേലി, സൌഭാഗ്യ, വിദ്ദേശീയരായ സിക്കിം സൂപ്പര്‍, ഡീലക്സ് തുടങ്ങിയ ഭാഗ്യദേവതകള്‍ ലക്ഷങ്ങള്‍ കാണിച്ചു മാടി വിളിക്കുമ്പൊഴാ 2 കോടിയുടെ സ്വപ്നവുമായി കായിക വകുപ്പു [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

Older Posts »

Follow

Get every new post delivered to your Inbox.