ബ്ലോഗന്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ 1-മത് വാര്‍ഷികവും ബ്ലോഗനനുസ്മരണവും കൊല്ലല്‍ വര്‍ഷം 2009, മുടിഞ്ഞമാസം 16(അടിയന്തിരത്തി)നു ബ്ലോഗര്‍ നഗര്‍, ഗൂഗിള്‍ പി.ഓ-8706637 മാന്യമഹാ ബ്ലോഗന്മാരെ ബ്ലോഗികളെ, പോസ്റ്റുകളുടെ കൂട്ടപ്പൊരിച്ചിലും, കമന്റിലെ കൂട്ടത്തല്ലും കടന്നു പോയൊരു വര്‍ഷത്തിന്റെ അത്ര മെച്ചമൊന്നുമല്ലാതൊരോര്‍മ്മയുമയവിറക്കി, ബ്ലോഗറിന്റെ കുളിര്‍മയും പേറിയിതാ ആ സുദിനം വന്നണഞ്ഞു. ബ്ലോഗന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പോസ്റ്റിടുകയായി. ബ്ലൊഗനുസ്മരണം 2009 -ലേക്ക് കമന്റിടാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും സ്വാഗതമരുളുന്നു. കാര്യപരിപാടികള്‍ രാവിലെ 9 നു : [...]
‘ബൂലോകവിചാരം’ വിഭാഗത്തിന്റെ ശേഖരം
വാര്‍ഷികാഘോഷ മഹാമഹങ്ങള്‍
Posted in നര്‍മ്മം, ബൂലോകവിചാരം on ജൂണ്‍ 21, 2009 | Leave a Comment »
മരണത്തെക്കുറിച്ച് വായിക്കുമ്പോള്‍
Posted in ജീവിതം, ബൂലോകവിചാരം, ലേഖനം on ജൂണ്‍ 15, 2009 | Leave a Comment »
പലരും ചിന്തിക്കുന്നതു പോലെ അതൊരു ഓര്‍മ്മപ്പെടുത്തലാണു, മരണത്തേക്കുറിച്ച്. എല്ലാവര്‍ക്കും ഒരിക്കല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഘോരഘോരമായ സത്യം. രംഗബോധമുള്ളപ്പൊഴോ ഇല്ലാത്തപ്പൊഴോ അതു വരുന്നു. വാഴക്കോടനോ, കിച്ചുവോ മറ്റാരെങ്കിലുമോ അതേക്കുറിച്ചെഴുതുമ്പോള്‍, വായിക്കുന്ന എന്നെപ്പോലുള്ളവരും ഈയൊരു ഭീകര സത്യത്തിലേക്ക് ഉറ്റു നോക്കുന്നു, കുറേപേര്‍ ധീരമായി. കുറേപ്പേര്‍ അതുളവാക്കുന്ന ഭയത്തിനതീതരായിത്തന്നെ. എനിക്കാ പോസ്റ്റുകള്‍ വിണ്ടും വായിക്കാനുള്ള ധൈര്യമില്ല. അതു എഴുത്തിന്റെ കുഴപ്പമോ, എഴുതുന്നവരോട് എന്തെങ്കിലും വൈരാഗ്യമുള്ളതു കൊണ്ടൊ അല്ല. അതിനുള്ള ധൈര്യമില്ല, അത്ര തന്നെ. ഇതൊക്കെ മാറ്റിവെച്ചാല്‍, ഒരാള്‍ മരിച്ചതിനുശേഷം വരുന്ന കുറിപ്പില്‍ [...]
സെക്സ്, കൂട്ടികൊടുപ്പ്, ലൈംഗീകത, തുണ്ട്
Posted in ബൂലോകവിചാരം on ജൂണ്‍ 15, 2009 | 8 അഭിപ്രായങ്ങള്‍ »
ങ്ഹേ! ആരാ? എന്താ ഇവിടെ? ചോദിച്ചത് കേട്ടില്ലാന്നുണ്ടോ? ന്താ ഇവിടെ കിടന്നു ചുറ്റിത്തിരിയണേന്നു? ഓഹ്! പരുങ്ങുന്നുണ്ടല്ലോ? ഹും കാര്യം മനസിലായി.. ടൈറ്റിലുകണ്ടു വന്നതാല്ലെ? ക്ഷമിക്കണം കേട്ട.. ഇതു നിങ്ങളുദ്ദേശിച്ച ഷേര്‍ളിയുടെ ബ്ളോഗല്ല…ഏതെങ്കിലും വിധത്തിലുള്ള ‘തര’വുമല്ല.. തിരികേ പൊയ്ക്കോളു..ഊം പൊയ്ക്കോളൂ…അല്ലെങ്കില്‍ ചിന്തയുടെ ഈ ജാലകമടച്ചാലും മതി. ഡിസ്‌ക്ളെയിമര്‍: ഈ പോസ്റ്റിനു നിലവിലുള്ളതോ ഡിലീറ്റ് ചെയ്യപ്പെട്ടതോ ആയ ഒരു ബ്ലോഗുമായും പോസ്റ്റുമായും യാതൊരുവിധ ബന്ധവുമില്ല. അഥവ ഒണ്ടെങ്കില്‍ തന്നെ അതു സ്ഥിരം ആ ബ്ലോഗ് തന്നെ വായിക്കുന്നതു കൊണ്ടു ചുമ്മാ [...]
കുഴിയെണ്ണേണ്ടതുണ്ടോ?
Posted in ബൂലോകവിചാരം on ജൂണ്‍ 6, 2009 | 4 അഭിപ്രായങ്ങള്‍ »
ഒരു കൃതി ആസ്വദിക്കുവാന്‍ എഴുത്തുകാരനേ അറിയേണ്ടത് നിര്‍ബന്ധ്മാണോ? അല്ലെന്നാണു എന്റെ ഉറച്ച വിസ്വാസം. അതു കൊണ്ടു തന്നെ ഇഞ്ചി പിടുത്ത്തത്തില്‍ ബെര്‍ളിയുടെ വാദം: (അതു കൃത്യമായി ഉദ്ധരിക്കാന്‍ ഈ ലിങ്കില്‍ ആ പോസ്റ്റ് അവശേഷിക്കുന്നില്ല) “എഴുതുന്ന ആള്‍ അനോണീ ആണെങ്കില്‍ അയാളുടെ കൃതികള്‍ വായിക്കാന്‍ തോന്നില്ല, അല്ലെങ്കില്‍ ആസ്വദിക്കാന്‍ കഴിയില്ല” എന്ന ബില്‍ പാസാക്കുന്ന സഭയില്‍ ഞാന്‍ പ്രതിപക്ഷത്തിരിക്കുന്നു. അദ്ദേഹത്തിനു അനോണി എഴുത്തിനോട് താല്‍പര്യമില്ലാത്തതു കൊണ്ടല്ല. അങ്ങിനെ ആയിരുന്നെങ്കില്‍ മരമാക്രിയേ വായിക്കേണ്ട കാര്യം അദ്ദേഹത്തിനില്ലല്ലോ. “എഴുതുന്നതാരു?” എന്ന [...]
