Feeds:
Posts
അഭിപ്രായങ്ങള്‍

‘കഥ’ വിഭാഗത്തിന്റെ ശേഖരം

ജൂഡാസ് ഗെത്സെമെനില്‍ എത്തുമ്പോള്‍, കേപ്പായും കൂട്ടരും നല്ല ഉറക്കത്തിലായിരുന്നു. ഒരു പാറക്കല്ലിനു മുകളില്‍ തലചായ്ച്ചു വെച്ചുറങ്ങുകയായിരുന്ന കേപ്പായെ അയാള്‍ തട്ടി വിളിച്ചു. “കേപ്പാ..കേപ്പാ​‍ാ​‍ാ” ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന കേപ്പാ, ജൂഡാസിനെ സൂക്ഷിച്ചു നോക്കി. “ഇതു ഞാനാണു, ജൂഡാ…. ഗുരു….? “മുകളിലേക്ക് കേറിപ്പോയി, പ്രാര്‍ത്ഥിക്കാന്‍…നീയെവിടെയായിരുന്നു ഇത്രനേരം?…പെസ്സഹായ്ക്കിടയില്‍ നീയെങ്ങോട്ടാണിറങ്ങിപ്പോയത്? “ഞാന്‍..ഒരിടം വരെ” “ഉം…” കൂടുതല്‍ മറുപടിക്ക് കാത്തുനില്‍ക്കാതെ കേപ്പയുടെ കണ്ണുകളില്‍ പതിയിരുന്ന ഉറക്കത്തിനു അയാള്‍ കീഴടങ്ങി. ജൂഡാസ് ചിന്താമഗ്നനായി, അടുത്ത് കണ്‍ട പൈന്‍ മരച്ചോട്ടിലിരുന്നു. അയാളുടെ അരയിലിരുന്ന വെള്ളിക്കാശു സഞ്ചി [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

വെറുമൊരു വായനക്കാരനായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ? ആന്റോ നീ ആ നീര്‍മാതളം കണ്ടൊ? എന്ത്? ഒന്നു പോടാപ്പ, അടിപ്പന്‍ ഫിലിപ്പീനി പഴമിരിക്കുന്നു എന്റെ ഷെല്ഫില്‍, പിന്നെ ഒണക്ക മുന്തിരീം, അപ്പൊഴാ നിന്റെ ഒരു നീര്‍മാതളം. അതല്ലെടാ എന്റെ മാധവിക്കുട്ടി? ഗള്‍ഫിലേക്ക് വണ്ടികേറിപ്പോന്നപ്പൊളോര്‍ത്തില്ലെ അവളുടെ കാര്യം, എടാ പ്രേമിച്ചാല്‍ മാത്രം പോരാ, സംരക്ഷിക്കാനും പഠിക്കണം? എടാ പണ്ടാരന്മേ എന്റെ പുസ്തകം? അതിനിടയ്ക്ക് നീ പുസ്തവുമെഴുതിയോ, ശ്ശെടാ ഭീകരാ! നിന്നെ ഞാന്‍ വെട്ടി തുണ്ടമാക്കുന്നതിനു മുന്പു മര്യാദയ്ക്ക് പറഞ്ഞോ, ഞാനിന്നലേ വാങ്ങി [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

ആ രാത്രി നിലാവു വീണു നരച്ചിരുന്നു. ബറാബസ് കിതച്ചു കൊണ്ട് വയല്‍ വരമ്പിലൂടെ ഓടി. പിറകില്‍ ഉയര്‍ന്നിരുന്ന ആരവം ഇപ്പോള്‍ കേള്‍ക്കുന്നില്ല. കല്ലുകള്‍ തനിക്കു മുന്നേ ചീറിപ്പായുന്നുമില്ല. എങ്കിലും അയാള്‍ക്ക് ഓടാതിരിക്കാന്‍ തോന്നിയില്ല. മരണം ഒരു വേട്ടനായയേപ്പോളെ പിറകിലുണ്ടെന്നു അയാള്‍ക്ക് തോന്നി. നാവു പുറത്തേക്കിട്ടു അതു കിതയ്ക്കുകയാണു, തന്റെ ഹൃദയമിടിപ്പിനെ അലോസരപ്പേടുത്തിക്കൊണ്ട്. കോതമ്പു വയല്‍ കൊയ്തൊഴിഞ്ഞിരിക്കുന്നു. കൂര്‍ത്തു നിലക്കുന്ന കതിരുകുറ്റികളില്‍ തടഞ്ഞ് അയാളുടെ കാലുകള്‍ കീറി. ദൂരേ റാന്തലിന്റെ അരണ്ട വെളിച്ചം. അതു മാഗദലിന്‍ മറിയായുടെ വീടാണു. [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

ഇതു കൊള്ളാം, അടുക്കളപ്പൊറത്തേ സമരം. ഈ സംഭവത്തേക്കുറിച്ചു ഇതിനു മുന്നെ പ്രതികരിച്ചവരുണ്ടെങ്കില്‍ അവരോടു മാപ്പു പറഞ്ഞു തുടങ്ങാം. മരുഭൂമിയിലെത്തിയതില്‍പിന്നെ വാര്ത്തകളൊക്കെ വൈകിയാണു അറിയുന്നത്…. അടുക്കള ജോലി ചെയ്യുന്നതിനു കൂലി വേണം എന്ന സമത്വ സുന്ദരമായ ആശയം മുളപൊട്ടിയത് ഏതു മൂളയിലാണാവോ…വി. എം. വിനുവിന്റെ ‘വെറുതേ ഒരു ഭാര്യ’ എന്ന അയല്‍ക്കൂട്ട വാര്‍ഷിക സ്കിറ്റ് കണ്ടതിനു ശേഷമാണോ എന്നു സംശയിക്കുന്നവരും കുറവല്ല. “മരണനു ചെയ്യുന്ന ജോലിക്കനുസരിച്ചു കൂലി” എന്ന ആപ്തവാക്യം ഇതി സ്മരണീയം. “നിങ്ങളു ദുബായില്‍ കിനാവു കണ്ടു [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

Reposted. The post was deleted accidently. നെഞ്ചില്‍ തങ്ങി നിന്ന മൂടല്‍ മഞ്ഞിനെ അവര്‍ Pneumonia എന്നു വിളിച്ചു. കാലപഴക്കം ചെന്ന ചുമ എന്നു മാത്രമാണു അയാള്‍ അതിനെ വിശേഷിപ്പിച്ചതു. (വായിച്ചു തുടങ്ങും മുന്പ് പ്രിയപ്പെട്ട വായനക്കാരാ, ഇതില്‍ താങ്കള്‍ പ്രതീക്ഷിക്കുന്ന thread-ഓ, plot-ഓ കണ്ടെന്നു വരില്ല. ഏതാനും ചോദ്യങ്ങളുമ്, ഉത്തരങ്ങളും, മറുചോദ്യങ്ങളും മത്രമേ ഇതിലുള്ളൂ.) നിര്‍ത്താതെയുള്ള ചുമ കേട്ടുകൊണ്ടാണു, അവള്‍ വാതില്‍ തുറന്നു അക്ത്തേക്കു വന്നതു. നമുക്കവളേ സിസ്റ്റര്‍ സോഫി എന്നു വിളിക്കാം. ഈ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

Older Posts »

Follow

Get every new post delivered to your Inbox.