Feeds:
Posts
അഭിപ്രായങ്ങള്‍

‘മലയാളം’ വിഭാഗത്തിന്റെ ശേഖരം

നീ കടലാണു നിന്നിലേക്കൊഴുകുന്ന പുഴയാണു ഞാന്‍… ഈ വരികള്‍ മടുത്തുപോയി… നിന്റെ തീരത്തെഴുതി വെച്ചിട്ടു പോയ വരികള്‍ തിരക്കൈ നീട്ടി മായിച്ചതെന്നോര്‍ത്ത് പൊള്ളിയ താപത്തില്‍, മലയിറങ്ങി വന്നു കടലിലേക്കിറങ്ങിയ ചാലുകള്‍ വറ്റിയിരുന്നു. തിരക്കൈ നീട്ടി മായിച്ചതല്ല നിന്‍, ഇടനെഞ്ചില്‍ ചേര്‍ത്ത് വെച്ചെന്നു പറയാതിരുന്നതെന്ത്… എനിക്കുള്ള വരികള്‍ നീ എഴുതിയില്ല, നനഞ്ഞു തുടങ്ങാത്ത മണ്ണിനടിയില്‍ മുനമടങ്ങിയിരുന്ന പുല്‍നാമ്പു പോലെ അക്ഷരങ്ങളെ നീ മറച്ചു വെച്ചു… Thou art the sea, I flow down to which. Nor [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

“നീ എന്ത് ചെയ്യാന്‍ പോകുന്നു?” “എഴുതാന്‍” “ഈ പാതിരാത്രിക്കോ? പോയിക്കെടന്നൊറങ്ങെടാ ചുള്ളി” “ആന്റൊ, ഒരു വാല്‍മികത്തിലകപ്പെട്ട കവിയാണു ഞാന്‍, ഒരു രാമയണമെങ്കിലും എഴുതാതെ എന്റെ മനസടങ്ങില്ല.” “നീയെന്തിലൊ അകപ്പെട്ടെന്ന് കൊറച്ചുനാളായി തോന്നിയിട്ട്, ഇതു പോലൊരു പണ്ടാരത്തിലാണെന്നറിഞ്ഞില്ല. ഇനി അങ്ങിനെ വെല്ലതുമാണെങ്കില്‍ ഈ രാമായണം എഴുതുന്ന നേരത്തിനു നീ വെല്ല സുവിശേഷമോ ഇടയലേഖനമോ എഴുത്…ഒന്നുമല്ലേലും നമ്മള്‍ സത്യക്രിസ്ത്യാനികളല്ലെ” “പിടഞ്ഞു വീണ ക്രൌഞ്ചത്തിനെ ഇണകൊത്തിയത് എന്റെ കണ്ണിലല്ല, നെഞ്ചിലാണു” “നിന്റെ കൂമ്പിനിട്ടൊന്നു കുത്തണമെന്നു കൊറച്ചു നാളായി ഞാനും കരുത്തുന്നു. നീ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

എന്റെ ഉറക്കത്തെ പലതായ് മുറിച്ചു നീ മോഷ്ടിക്കുന്നതെന്തിനു? നീ ചിരിക്കേണ്ട… കണ്ണില്‍ നോക്കിയുള്ള നിന്റെയീ ചിരി, അതുമായെന്‍ ഉറക്കത്തെ നീ മോഷ്ടിക്കുന്നതെന്തിനു? വഴിയരികില്‍ ലോറിയിറങ്ങി ചതഞ്ഞ പൊമേറേനിയന്‍ പട്ടി, അതിനരികിലിരിക്കുന്ന പാണ്ടന്റെ നനവൂറുന്ന കണ്ണുകള്‍, ഗര്‍ഭപാത്രത്തെ നിഷേധിച്ച കാമുകനും ഭര്‍ത്താവിനുമിടയില്‍ ആളിയമര്‍ന്നൊരു പെണ്‍ തരി, സൂര്യനെതോല്പിച്ച് ചുടുകട്ട കെട്ടിയുയര്‍ത്തി പറന്നുയരുന്ന ബംഗാളുകാരന്‍ കുലിപ്പണിക്കാരന്‍, കാലില്‍ തറച്ച മുള്ള്, മടിയില്‍ വീണുറങ്ങുന്ന കുഞ്ഞ്, നെഞ്ചിലെ റോസാപ്പുവുകള്‍, ഇതെല്ലാം നീ തന്നെ… എന്റെയുറക്കത്തെ ഭാഗിച്ചെടുത്ത് മോഷ്ടിച്ചവര്‍ ഇതെല്ലാം നീ തന്നെ [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

ചേര്‍ന്നിരിക്കാനൊരു വേദനയുണ്ട് അതറിഞ്ഞതു കൊണ്ടാണ് കടലാസുകള്‍ ചേര്‍ത്തു വെച്ച് സ്റ്റേയ്പ്ലറുകോണ്ടമര്‍ത്തുമ്പോള്‍ തുളച്ചുകയറുന്ന വേദനയിലും അവ കരയാത്തത്

മുഴുവന്‍ പോസ്റ്റ് വായിക്കുക »

നീ മറക്കാന്‍ പഠിച്ചതും എന്നോട് മറക്കാന്‍ പറഞ്ഞതുമാണു എന്റെ ഓര്‍മ്മകള്‍. കൈത്തണ്ടയില്‍ നിന്നൂര്‍ന്ന് ഉടഞ്ഞു വീണ വളപ്പൊട്ടു പോലെ മാംസമുള്ള ഹൃദയത്തിലവ തറച്ചു കിടക്കുന്നു.   നഖമുന കൊണ്ട് എന്റെ തുടയില്‍ നീ എഴുതിയ വിപ്ലവങ്ങളില്‍ എന്റെ മതമൊരു കറുപ്പും നിന്റെ അച്ഛനൊരു ബൂര്‍ഷ്വയും നമ്മുക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ വര്‍ഗ്ഗബോധമില്ലാത്തവയുമായത്…   ചേര്‍ത്തു വെച്ച കൈകളുയര്‍ത്തി പിളര്‍ത്താമെന്നു കരുതിയ ചെങ്കടലുകള്‍, കടലുകള്‍ പിളര്‍ന്നു പോയ വഴി ചേരുന്ന കാനാന്‍ ദേശം, ജീവനും മരണവുമൊന്നിച്ച് എന്നു നീ പറഞ്ഞത്, [...]

മുഴുവന്‍ പോസ്റ്റ് വായിക്കുക »

Older Posts »

Follow

Get every new post delivered to your Inbox.