എന്റെ ഉറക്കത്തെ പലതായ് മുറിച്ചു നീ
മോഷ്ടിക്കുന്നതെന്തിനു?
നീ ചിരിക്കേണ്ട…
കണ്ണില്‍ നോക്കിയുള്ള നിന്റെയീ ചിരി,
അതുമായെന്‍ ഉറക്കത്തെ നീ
മോഷ്ടിക്കുന്നതെന്തിനു?
വഴിയരികില്‍ ലോറിയിറങ്ങി ചതഞ്ഞ
പൊമേറേനിയന്‍ പട്ടി,
അതിനരികിലിരിക്കുന്ന പാണ്ടന്റെ
നനവൂറുന്ന കണ്ണുകള്‍,
ഗര്‍ഭപാത്രത്തെ നിഷേധിച്ച
കാമുകനും ഭര്ത്താവിനുമിടയില്
ആളിയമര്‍ന്നൊരു പെണ് തരി,
സൂര്യനെതോല്പിച്ച്
ചുടുകട്ട കെട്ടിയുയര്‍ത്തി
പറന്നുയരുന്ന
ബംഗാളുകാരന് കുലിപ്പണിക്കാരന്,
കാലില്‍ തറച്ച മുള്ള്,
മടിയില്‍ വീണുറങ്ങുന്ന കുഞ്ഞ്,
നെഞ്ചിലെ റോസാപ്പുവുകള്‍,
ഇതെല്ലാം നീ തന്നെ…
എന്റെയുറക്കത്തെ ഭാഗിച്ചെടുത്ത്
മോഷ്ടിച്ചവര്‍
ഇതെല്ലാം നീ തന്നെ
നീയെന്ന കവിത..
കവിതയാകുന്ന നീ…
എന്റെ ഉറക്കത്തെ പലതായ് മുറിച്ചവള്‍
മോഷ്ടിച്ചവള്‍
എന്റെ സ്വസ്ഥതയെ നശിപ്പിച്ചവള്
എന്നിട്ടും നിന്നെ പ്രണയിക്കാതിരിക്കാന്‍
എനിക്കു കഴിയുന്നില്ലല്ലോ?

മോഷ്ടാവിനെക്കുറിച്ച്, തുറന്ന് പറയാതെ പോവാമായിരുന്നില്ലേ…
വിനുവേട്ടാ തുറന്നു പറയാതെ പോയാല്‍ അതു വേറെ വഴിക്കു പോകേണ്ട എന്നു കരുതിയാ…
touching…
ജിതിന് താങ്ക്സ്
“എന്റെയുറക്കത്തെ ഭാഗിച്ചെടുത്ത്
മോഷ്ടിച്ചവര്‍
ഇതെല്ലാം നീ തന്നെ
നീയെന്ന കവിത..
കവിതയാകുന്ന നീ…”
ബാലിശമായ വരികള്‍…
തുറന്നു പറയട്ടെ…ഒട്ടും നന്നായില്ല. അവസാന വരികള്‍ സന്ദര്‍ഭത്തിന്റെ എല്ലാ അര്‍ഥങ്ങളും നിസാരമാക്കുന്നവയായിപ്പോയി…
ലെനിന്, ക്ഷമിക്കണം കേട്ടൊ. അഭിപ്രായത്തെ എല്ലാ അര്‍ത്ഥത്തിലും മാനിച്ചിരിക്കുന്നു.
അപ്പൊ,കവിത..’അവള്’ ആണ് അല്ലെ?
നല്ല വരികള്‍..
സ്മിതാ,
താങ്ക്സ്