ചെങ്കല്ലു ചെത്തിയ ഇടവഴിയിലെ
വളവു നീ ഓര്‍ക്കുന്നുണ്ടോ?
നിന്റെ ചുണ്ടിലെ വിയര്‍പ്പിനു ഉപ്പാണ്
എന്നു ഞാന്‍ പറഞ്ഞു.
നിന്റെ ചെവികള്‍ക്കപ്പുറം പറന്നു പോയ
എന്റെ വാക്കുകളേ,
വലയെറിഞ്ഞു പിടിച്ച്,
വളവു തിരിഞ്ഞു വന്നൊരാള്‍.
ഒരണുവിസ്ഫോടനത്തിനപ്പുറം
മനസ്സു കൊണ്ട് അതിര്‍ത്തി വരച്ച്
രണ്ട് രാജ്യങ്ങളായ്,
നിന്റെ വീടും എന്റെ വീടും, പിന്നെ
നമുക്കിടയില്‍ ഇന്നോളം മായാത്തൊരീ
നിയന്ത്രണരേഖയും.
പൊടിമീശയെ അരിച്ചിറങ്ങിയ പുകയും,
നീറിനിന്നു ചുവന്ന കനല് തുമ്പും,
അണഞ്ഞലിഞ്ഞീ കാറ്റില്‍ മായും മുന്‍പ്,
വളവു തിരിഞ്ഞു വന്നൊരാള്‍.
അണയാത്ത സിഗരറ്റു മുന കൊണ്ട്
കൈത്തണ്ടയില്‍ വീണ അപ്പന്റെ കയ്യൊപ്പ്.
നിയന്ത്രണ രേഖയുടെ
നീറുന്ന ഓര്‍മ്മകള്‍.
വീശിവളച്ച വണ്ടിക്കു മുന്നില്‍,
വീശി നിന്ന കാക്കി കൈകള്‍.
വളവു തിരിഞ്ഞു വന്നൊരാള്‍.
ആ വളവിലാണു
നൂറു രൂപയുടെ വിലയുള്ള
നിയന്ത്രണരേഖകള്‍.
വളവുകളേ,
നിങ്ങള്‍ സുന്ദരമാകുന്നു,
സുന്ദരികളാകുന്നു.
അതെ,
ചുണ്ടിന്റെ കോണില്‍
ചെറിയ ചതി പുരട്ടി വെച്ച സുന്ദരികള്‍.
വളവുകളിലെ ചതികള്‍
സൂക്ഷിക്കുക
ജീവിതത്തിന്റെയൊരു വളവില്‍,
കയറും കണക്കു പുസ്തകവുമായ്,
ചിത്രഗുപ്തനുമിരിക്കുന്നു.
അവിടെയൊടുങ്ങുന്ന
നിയന്ത്രണരേഖകള്‍.
വളവിലെ ചതികള്‍
സൂക്ഷിക്കുക…

good one ishtaayi
അതെ അതെ
അമന്..താങ്ക്സ്
ചതികളില്ലാത്ത വളവുകള്‍ ഏറെയുണ്ട്….