ആണിന്റെ തുണിയുടുക്കുന പെണ്ണുങ്ങളെ പൊതുവില്‍ കാണാറുണ്ടെങ്കിലും പെണ്ണിന്റെ തുണി ചുറ്റുന്ന ആണുങ്ങളെ വിരളമായെ കാണാറുള്ളു. പ്രതിഭാസം: ക്രോസ്സ് ഡ്രെസിങ്ങ്. ബൂലോകത്തും ക്രോസ്സന്മാര് നിറഞ്ഞാടുന്നു. ക്രോസന്മാര് അഥവാ അവനാകുന്ന അവളുമാര്. സുന്ദരിമാരുടെ പേരില്‍ സുന്ദരന്മാര് വിലസി വിരാജിച്ചു നടക്കുന്നു. ഇതിലെന്തു പുതുമ? വിലാസിനിയാകുന്ന എം.കെ. മേനോന് ഉണ്ടായിട്ടില്ലേ? രാജമ്മയാകുന്ന സാഗര്‍ കോട്ടപ്പുറത്തിനു കോടിക്കണക്കിനു പ്രേമലേഖനങ്ങള്‍ കിട്ടിയിട്ടില്ലേ? ബൂലോകത്തു മാത്രം എന്തുകൊണ്ടിത് പാടില്ല.
പെമ്പിള്ളാരെ കാണുമ്പോള്‍ കവാത്തു മറക്കല്‍ പണ്ടെ എന്റെ രക്തത്തിലുണ്ട്. അതു കൊണ്ടാണല്ലോ ഗുരുകുലവും സവ്യനും ചാണക്യനുമൊക്കെയുള്ള നാട്ടില്‍ പെണ്ണെഴുത്ത് ലിങ്കില്‍ ആദ്യം കുത്തുന്നത്. എന്നു മാത്രമോ അവളെഴുതിയ കൃതികള്‍(കൃതിയെന്നൊക്കെ നമ്മളു സുഖിപ്പിക്കുന്നതല്ലെ, ഒരു കടാക്ഷത്തിനായി) ഒന്നാം പുറം മുതല്‍ വായിച്ചു, അതി മനോഹരം, ഫന്റാസ്റ്റിക്, മനസ്സില്‍ തട്ടി, കണ്ണു നിറഞ്ഞു എന്നൊക്കെ കമന്റി പണ്ടാരമടങ്ങി നില്ക്കും. ഇവിടെ കമന്റിടാന്‍ സ്ഥലം കിട്ടുന്നത് തന്നെ പുണ്യം.മഹാഭാഗ്യം. ഇവളൊക്കെ നമ്മുടേത് കൂടെ വായിച്ചിട്ടു ഫാന്‍ ആയിക്കോടെ, അല്ലെങ്കില്‍ വളച്ചൊരു വശത്താക്കിയേക്കം എന്നീ ഗൂഢോദ്ദ്യേശ്യങ്ങളൊന്നുമേ മനസ്സിലില്ല. സത്യം. കള്ളമില്ലാത്ത പിള്ളയാകുന്നു ഞാന്‍. സ്വന്തം പേരിലും അല്ലാതെയും എഴുതുന്ന ബൂലോക സുന്ദരികളെ ക്ഷമിക്കുക. ഞാന്‍ പറയുന്നത് പണ്ട് പാര്‍ത്ഥന്റെ മുന്നില്‍ മറയായി നിന്നവളെക്കുറിച്ചാണു. ആയുധമുറ അറിയുന്നവര്‍ അഭ്യാസികള്‍.
എന്നാലും വായിക്കുന്ന നിങ്ങള്‍ക്കൊരു നിലവാരമില്ലേ എന്നു ചോദിച്ചാല്‍, ഒരു രചന അര്‍ഹിക്കുന്ന നിലവാരം വായിക്കുന്നവനുണ്ടായാല് മതി എന്ന മുട്ടായുക്തി എന്റെ തലയില്‍ കത്തി നില്പുണ്ട്. മുത്തുച്ചിപ്പി വായിക്കുന്ന അതേ നിലവാരത്തിലാണൊ നമ്മളു കരുണ വായിക്കുന്നത്. അവളുടെ പെറ്റിക്കോട്ടിട്ട അവന്റെ രചനയില്‍ നിങ്ങള്‍ കാണുന്നത് ചതഞ്ഞ റോസാപ്പൂവും, മഴയും, അലയുന്ന ആത്മാവും, അവളുടെ മിഴികളും, മുറിഞ്ഞ പ്രണയവും, അവിഞ്ഞ ഹൃദയവുമായിരിക്കാം. എങ്കിലും വാക്കുകളുടെ പ്രളയവും, വാചാടോപവും അവരുണ്ടാകുന്നത് നമ്മള് വായിക്കണമെന്ന നിസ്വാര്‍ത്ഥത കൊണ്ടല്ലേ. എന്നു കരുതി, അവള് നമ്മളുടെ ബ്ളോഗ്ഗ് വായിക്കും എന്നു മാത്രം ധരിക്കരുത്. അവളുടെ വരികളില്‍ ദാരിദ്ര്യമുള്ളത് കൊണ്ടു പറയുന്നതല്ല. ഒരിക്കല്‍ ഒരു എടനാകുന്ന എടിയോടു ഞാന്‍ ചോദിച്ചു, “ഏറ്റവും ഇഷ്ടപ്പെട്ട എഴുത്ത് ആരുടേതാണു” . കുറഞ്ഞ പക്ഷം ബഷീറെന്നോ മാധവിക്കുട്ടിയെന്നോ മറുപടി കിട്ടുമെന്നു ചുമ്മാ വിചാരിച്ചു.അവള് പറഞ്ഞു “എഴുതുവാനാണിഷ്ടം വായിക്കാറില്ല”. അതിനെയാണു കഴിവെന്നു പറയുന്നത്. ഘോര ഘോരം വായിച്ചു തള്ളിയിട്ടെന്ത് കാര്യം. അതൊക്കെ നേരാം വണ്ണം കോപ്പിയടിക്കാന്‍ കൂടി അറിയില്ലെങ്കില്‍ തീര്‍ന്നില്ലേ. അവളാണെങ്കിലോ ഒരക്ഷരം പോലും വായിക്കാതെ നിര്ലോഭമെഴുതുന്നു, ചതഞ്ഞപൂവും അവിഞ്ഞ ഹൃദയവും.
അസൂയ്യ, കണ്ണുകടി ഇതൊക്കെ ബാധിച്ചവനാണു ഞാന്‍. അവളുമാര്‍ക്ക് വീഴുന്ന കമന്റുകളും, ഫോളോവെഴ്സിന്റെ ലിസ്റ്റും കണ്ടാല്‍ കണ്ണു തള്ളിയിരുന്നു സമാധാനിക്കുന്നവനാണു ഞാന്‍. ഒന്നു രണ്ടു പേരെ ഭീഷണിപ്പെടുത്തി ഞാനും ഫൊളോവേഴ്സ് ആക്കിയിട്ടുണ്ട്. അവരൊക്കെ അടുത്ത ദിവസം ഇറങ്ങിപ്പോയി. എഴുത്തിന്റെ കൊണം. പക്ഷേ അവളുടെ പിറകില്‍ ക്യൂ നീളുന്നു. കണ്ണുകടി. കലശലായ കണ്ണുകടി. അല്ലാതെന്തു പറയാന്‍. എന്തായലും രണ്ടു കവിതയ്ക്കു കമന്റിയപ്പൊ മെയില്‍ വന്നു “താങ്കളേ എന്റെ ഫോളോവര്‍ ആക്കാന്‍ താല്പര്യമുണ്ട്”. ഓഹൊ ഇതിനൊക്കെ ഇന്‍വിറ്റേഷന്‍ ലെറ്ററുമുണ്ടൊ. ബ്ളോഗര്‍ സെറ്റിങ്ങില്‍ ചൂഴ്ന്നു പരതി. ഇല്ല ഈ സെറ്റപ്പ് അവള്‍ക്കു മാത്രമേ ഉള്ളു. ബ്ളോഗരിനു പോലും നമ്മളെ പിടിക്കുന്നില്ല.
അങ്ങിനേ അവന്മാരാകുന്ന അവളുമാരുടെ ബ്ളോഗില്‍ കമന്റുകള്‍ നിറയുകയും ക്യൂ നീളുകയും ചെയ്യുന്നു. അസൂയക്കാരനായ ഞാനിവിടെ പല്ലുമിറുമി പറ്റിയ അമളിയുമോര്ത്ത് ബൂലോകത്തിന്റെ മൂലയ്ക്ക് സ്വസ്ഥമായി നാലു തെറിയും വിളിച്ചിരിക്കുന്നു. ചുമ്മാ ഒരു പരദൂഷിയായി.
ഇതിനേ പറ്റി ആരെങ്കിലും നേരത്തേ എഴുതിയിട്ടുണ്ടേല്‍ ലിങ്കുമിട്ട് പൊക്കോണം എന്റെ മുമ്പീന്നു. ഹാ…

yevann puliyaannnu
avannu (avallu) markkethire
ente votte…
ഹാ പറഞ്ഞത് മുഴുക്കനെ സത്യം. കൊട് കൈ.
താങ്ക്യൂ ആര്യന്
Adipoli macha!
Excellent.എന്നാ അലക്കാ…
കിടിലം..
എന്നെയും കൂട്ടുമോ ഫോളോവാൻ. ?
അവളുമാരുടെ ബ്ളോഗില്‍ കമെന്റു ചെയ്യൂ. ഫോളൊവര്‍ ഇന്‍വിറ്റേഷന്‍ എപ്പൊ കിട്ടി എന്നു പറഞ്ഞാ മതി. ഹി ഹി ഹി